ന്യൂ ഡൽഹി: കർഷക സമരത്തിന് പിന്തുണ നൽകി ബിജെപി നയിക്കുന്ന എൻഡിഎയിൽ നിന്ന് ലോക് താന്ത്രിക് പാർട്ടി സഖ്യം വിട്ടു. ആർഎൽപി പാർട്ടി അധ്യക്ഷനും പാർട്ടിയുടെ ഏക ലോകസഭ അംഗവമായ ഹനുമാൻ ബെനിവാലണ് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് എൻഡിഎ വിടുന്ന കാര്യം ആറിയിച്ചത്. കർഷക സമരത്തെ തുടർന്ന് എൻഡിഎ വിടുന്ന രണ്ടാമത്തെ പാർട്ടിയാണ് ആർഎൽപി. ഇതിനെ മുമ്പ് ആകാലിദളാണ് ആദ്യം കർഷക സമരത്തെ തുടർന്ന് ഭരണ കക്ഷിയിൽ നിന്ന് സഖ്യം വിടുന്നത്.
രാജസ്ഥാനിലെ നഗൗറിൽ നിന്നുള്ള ആർഎൽപിയുടെ ഏക എംപിയാണ് ബെനിവാൾ. കർഷകർക്കെതിരെ നിൽക്കുന്നവർക്കൊപ്പം സഖ്യം കൂടാനാകില്ലെന്ന് ബെനിവാൾ രാജസ്ഥാനിലെ ഷാജഹാൻപുർ-ഖേദ അതിർത്തിയിൽ നടന്ന കർഷക പ്രതിഷേധിത്തിനിടെ ബെൻവാൾ അറിയിച്ചു. എന്നാൽ യുപിഎയുമായി (UPA) ചേരില്ലെന്ന് ആർഎൽപി വ്യക്തമാക്കി.
ALSO READ: കർഷകർക്ക് മോദിയുടെ സമ്മാനം: 18000 രൂപ അക്കൗണ്ടിലേക്ക്
അതേസമയം കർഷക സമരത്തിന്റെ (Farmers Protest) പരിഹാരത്തിനായി കേന്ദ്ര സർക്കാർ വീണ്ടും ചർച്ചയ്ക്കായി കർഷകരെ ക്ഷണിച്ചു. ചൊവ്വാഴ്ചയാണ് അടുത്ത ചർച്ച നടക്കുന്നത്. മൂന്ന് നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ.
ALSO READ: Love Jihad ബില്ലിന് മധ്യപ്രദേശ് സർക്കാരിന്റെ അംഗീകാരം
എന്നാൽ ചിലർ കർഷകരെ തെറ്റിധരിപ്പിക്കുന്നുയെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ആരോപിച്ചിരുന്നു. കർഷകരെ ചിലർ രാഷ്ട്രീയ നേട്ടത്തിനായി വഴിതെറ്റിക്കുകയാണെന്ന് കിസ്സാൻ സമ്മാൻ നിധി പദ്ധതിയുടെ വിതരണം ഉദ്ഘാടനം ചെയുന്ന വേളയിൽ മോദി പറഞ്ഞു. കർഷക സമരത്തിന്റെ പിന്നിൽ ചില ഗൂഢ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy