Mohan Sithara: ബികെ ഹരിനാരായണന്റെ വരികൾക്ക് മോഹൻ സിത്താരയുടെ സം​ഗീതം; പുതിയ ​ഗാനം പുറത്തിറങ്ങി

Varum Kaathirikkanam Musical Video: സൈന പ്ലേ മ്യൂസിക്കിലൂടെയാണ് സം​ഗീത വീഡിയോ റിലീസ് ചെയ്തത്. സംവിധായകൻ വിനയനാണ് വീഡിയോ റിലീസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 05:49 PM IST
  • കബീറും അനൂജ ഹസീബുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്
  • വീഡിയോയുടെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് അവിൻ മോഹൻ സിത്താരയാണ്
Mohan Sithara: ബികെ ഹരിനാരായണന്റെ വരികൾക്ക് മോഹൻ സിത്താരയുടെ സം​ഗീതം; പുതിയ ​ഗാനം പുറത്തിറങ്ങി

ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച ‘വരും കാത്തിരിക്കണം’ എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കി. സൈന പ്ലേ മ്യൂസിക്കിലൂടെയാണ് സം​ഗീത വീഡിയോ റിലീസ് ചെയ്തത്. സംവിധായകൻ വിനയനാണ് വീഡിയോ റിലീസ് ചെയ്തത്.

ചടങ്ങിൽ മുഖ്യാതിഥികളായി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, മുതിർന്ന മാധ്യമപ്രവർത്തകൻ എംപി സുരേന്ദ്രൻ, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ജയരാജ് വാര്യർ, നടി മഞ്ജു സുഭാഷ്, സംവിധായകൻ കെ ബി മധു തുടങ്ങിയവർ പങ്കെടുത്തു. വീഡിയോയുടെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് അവിൻ മോഹൻ സിത്താരയാണ്.

‘പതിനേഴിൻ്റെ പൂങ്കരളിൽ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കബീറും നവാഗതയായ അനൂജ ഹസീബുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പഴയ കാലഘട്ടത്തിലെ അനുസ്മരിപ്പിക്കും വിധമുള്ള ദൃശ്യങ്ങളും പുതുതലമുറയുടെ റാപ്പ് മ്യൂസിക്കും സമന്വയിപ്പിച്ചാണ് ​ഗാനം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പിആർഒ- എം.കെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News