ദളിത് വരന്മാരെ മേടയിൽ കയറാൻ അനുവദിക്കാത്ത സംഭവം, ആശങ്ക പ്രകടിപ്പിച്ച് മന്ത്രി, 2018 ലെ 'ആ' കേസുകളും പിൻവലിക്കും

കൂടാതെ 2018 ഏപ്രിൽ രണ്ടിന് നടന്ന ദളിത് സംഘടനകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് ടിക്കാറാം ജൂലി സഭയിൽ ഉറപ്പ് നൽകി.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 02:07 PM IST
  • വിവാഹ ​ഘോഷയാത്രകളിൽ ദളിത് വരന്മാരെ മേൽജാതിക്കാർ വിലക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് നിരവധിയുണ്ടെന്ന് മന്ത്രി സഭയിൽ ചൂണ്ടികാട്ടി.
  • കൂടാതെ 2018 ഏപ്രിൽ രണ്ടിന് നടന്ന ദളിത് സംഘടനകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് ടിക്കാറാം ജൂലി സഭയിൽ ഉറപ്പ് നൽകി.
  • അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള എസ്‌സി, എസ്‌ടി വികസന ഫണ്ടിന്റെ തുക 100 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ദളിത് വരന്മാരെ മേടയിൽ കയറാൻ അനുവദിക്കാത്ത സംഭവം, ആശങ്ക പ്രകടിപ്പിച്ച് മന്ത്രി, 2018 ലെ 'ആ' കേസുകളും പിൻവലിക്കും

ജയ്പൂർ: ദളിത് വരന്മാരെ മേടയിൽ കയറാൻ അനുവദിക്കാത്ത സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ മന്ത്രി ടിക്കാറാം ജൂലി. ഇത്തരം കേസുകൾ തടയേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വിവേചനം നീക്കം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വിവാഹ ​ഘോഷയാത്രകളിൽ ദളിത് വരന്മാരെ മേൽജാതിക്കാർ വിലക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് നിരവധിയുണ്ടെന്ന് മന്ത്രി സഭയിൽ ചൂണ്ടികാട്ടി. 

കൂടാതെ 2018 ഏപ്രിൽ രണ്ടിന് നടന്ന ദളിത് സംഘടനകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് ടിക്കാറാം ജൂലി സഭയിൽ ഉറപ്പ് നൽകി. എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമം ദുർബലപ്പെടുത്തുന്നതിനെതിരെ സംഘടനകൾ 2018 ഏപ്രിലിൽ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്യുകയും അതിനോടനുബദ്ധിച്ച് സംസ്ഥാനത്ത് നടന്ന പ്രകടനത്തിനിടെ അക്രമം ഉണ്ടാകുകയും ചെയ്തിരുന്നു. 

നിയമസഭയിൽ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി പ്രത്യേക ഘടകപദ്ധതി അനുവദിക്കണമെന്ന ആവശ്യത്തെക്കുറിച്ച് നടന്ന ചർച്ചയിൽ, സമൂഹത്തിന്റെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനൊപ്പമാണ് സംസ്ഥാന സർക്കാർ നിലകൊള്ളുന്നതെന്നാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി ബജറ്റിൽ പലമടങ്ങ് വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള എസ്‌സി, എസ്‌ടി വികസന ഫണ്ടിന്റെ തുക 100 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News