Rajasthan-ൽ ബസിന് തീ പിടിച്ച് 10 പേർ മരിച്ചു; 17 പേർക്ക് പരിക്ക്

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 10 പേർ മരിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 10:24 AM IST
  • രാജസ്ഥാനിൽ ബസിന് തീപിടിച്ച് 10 പേർ മരിച്ചു.
  • ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
  • വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്.
  • പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Rajasthan-ൽ ബസിന് തീ പിടിച്ച് 10 പേർ മരിച്ചു; 17 പേർക്ക് പരിക്ക്

ജലോർ: Rajasthan-ൽ ബസിന് തീപിടിച്ച് പത്തു പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.  ശനിയാഴ്ച രാത്രി ജലോറിൽ വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്.

ബസിൽ നാല്പതിലധികം യാത്രക്കാരുണ്ടായിരുന്നു. Police, പഞ്ചായത്ത് അധികൃതർ, ഡിസ്ട്രിക്ട് കളക്ടർ, എസ്‌പി തുടങ്ങിയർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം

ജില്ലാ ഹെഡ്ക്വാട്ടേഴ്സിന് സമീപം ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായതെന്ന് ജലോർ അഡിഷണൽ District Collector ചഗൻ ലാൽ ഗോയൽ  അറിയിച്ചു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ALSO READ:കാമുകിയെ വെട്ടിനുറുക്കി ചുമരിലൊളിപ്പിച്ച യുവാവ് അറസ്റ്റിൽ

കോട്വാലി പൊലീസ് സ്റ്റേഷന് കീഴിൽ വരുന്ന മഹേഷ്‌പുരയിലാണ് സംഭവം നടന്നത്. വഴിതെറ്റി ഗ്രാമപ്രദേശത്തേക്ക് കടന്ന ബസിന് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി തീ പിടിക്കുകയായിരുന്നുവെന്ന് ഡപ്യൂട്ടി എസ്‌പി ഹിമ്മത്ത് സിങ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News