Bharat Jodo Nyay Yatra: രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം

Rahul Gandhi Bharat jodo Nyay Yatra: രാം മന്ദിർ പ്രാണപ്രതിഷ്ഠയുടെയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും തിരക്കുകൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്നും 'ഭാരത് ജോഡോ ന്യായ യാത്ര' ഇന്ന് തുടക്കം കുറിക്കും.

Written by - Ajitha Kumari | Last Updated : Jan 14, 2024, 10:21 AM IST
  • ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരിലെ തൗബാലില്‍ തുടക്കം കുറിക്കും
  • യാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ്
  • കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം ഇന്ന് യാത്രയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്
Bharat Jodo Nyay Yatra: രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം

Rahul Gandhi Bharat jodo Nyay Yatra:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരിലെ തൗബാലില്‍ തുടക്കം കുറിക്കും. യാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ടുള്ള യാത്ര ഇന്ന് ഉച്ചയ്ക്ക് തൗബാലിലെ കോങ്‌ജോമില്‍ നിന്നാണ് ആരംഭിക്കുന്നത്.

Also Read: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ന്യായ് യാത്ര' ജനുവരി 14 മുതൽ

കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം ഇന്ന് യാത്രയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര നടത്തുക. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ 66 ദിവസം നീളുന്ന യാത്ര 110 ജില്ലകളിലൂടെ കടന്നുപോകും.  ബസിലും കാല്‍ നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: Surya Favourite Zodiacs: സൂര്യ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും!

യാത്രയിൽ സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പെട്ട ആളുകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. നേരത്തെ ഇംഫാലില്‍ നിന്നായിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും  മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതെ ഇരുന്നതോടെ തൗബാലിലേക്ക് മാറ്റുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാത്ത രീതിയിലാണ് യാത്രയുടെ ക്രമീകരണം നടത്തിയിരിക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ യാത്ര പര്യടനം നടത്തും. മാര്‍ച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News