Bhagwant Mann: പഞ്ചാബിൽ പുതുയുഗപ്പിറവി; മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ചുമതലയേറ്റു

ചടങ്ങിനെത്തിയ പുരുഷന്മാർ മഞ്ഞ നിറത്തിലുള്ള തലപ്പാവും സ്ത്രീകൾ അതേനിറത്തിലുള്ള ഷോളും ധരിച്ചാണ് എത്തിയത്

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 02:38 PM IST
  • പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു
  • ചടങ്ങിനെത്തിയ പുരുഷന്മാർ മഞ്ഞ നിറത്തിലുള്ള തലപ്പാവും സ്ത്രീകൾ അതേനിറത്തിലുള്ള ഷോളും ധരിച്ചാണ് എത്തിയത്
  • നിയമസഭാ തെരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടി എഎപി വൻ വിജയമാണ് സ്വന്തമാക്കിയത്
Bhagwant Mann: പഞ്ചാബിൽ പുതുയുഗപ്പിറവി; മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ചുമതലയേറ്റു

അമൃത്‌സർ : പഞ്ചാബിൻറെ 17ാമത് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ ചുമതലയേറ്റു.  പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭഗത് സിങ്ങിന്റെ പൂർവ്വിക ഗ്രാമമായ ഖട്കർ കാലാനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിനെത്തിയ പുരുഷന്മാർ മഞ്ഞ നിറത്തിലുള്ള തലപ്പാവും സ്ത്രീകൾ അതേനിറത്തിലുള്ള ഷോളും ധരിച്ചാണ് എത്തിയത്. ജില്ലയിലെ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. . ഭഗത് സിങ്ങിനെ തിരിച്ചറിയുന്ന മഞ്ഞ തലപ്പാവാണ് മൻ ധരിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.

'സൂര്യന്റെ സുവർണ്ണ രശ്മികൾ പഞ്ചാബിന് ഒരു പുതിയ പ്രഭാതം നൽകുന്നു', എന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭഗവന്ത് മൻ ട്വീറ്റ് ചെയ്തിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടി എഎപി വൻ വിജയമാണ് സ്വന്തമാക്കിയത്.

 

കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിംഗിനെ 58,206 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭഗവന്ത് മൻ ധുരി നിയമസഭാ മണ്ഡലം തൂത്തുവാരിയത്. 117 അംഗ നിയമസഭയിൽ 18 സീറ്റുകളെ കോൺഗ്രസിന് നേടാനായുള്ളു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News