Kamal Haasan: 'ഇത് ഞാനൊരുപാട് ആലോചിച്ചെടുത്ത തീരുമാനം'; അഭ്യർത്ഥനയുമായി കമൽ ഹാസൻ

Kamal Haasan: കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് ഇതിന് പിന്നിൽ. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2024, 03:06 PM IST
  • ഉലകനായകൻ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് കമൽഹാസൻ
  • കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ
  • സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
Kamal Haasan: 'ഇത് ഞാനൊരുപാട് ആലോചിച്ചെടുത്ത തീരുമാനം'; അഭ്യർത്ഥനയുമായി കമൽ ഹാസൻ

ഇന്ത്യൻ സിനിമയിലെ സകലകലാ വല്ലഭനാണ് കമൽ ഹാസൻ. നടനായും ​ഗായകനായും സംവിധായകനുമായി തിളങ്ങുന്ന ബഹുമുഖ പ്രതിഭയെ ഉലകനായകൻ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ട് ഒരഭ്യർത്ഥന നടത്തിയിരിക്കുകയാണ് താരം.

ഇനിയാരും തന്നെ ഉലകനായകൻ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് കമൽ ഹാസൻ. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് ഇതിന് പിന്നിൽ. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Read Also: ഡോ.വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അം​ഗങ്ങൾ തുടങ്ങി ആരും ഉലകനായകനെന്ന് വിളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പകരം കമൽ എന്നോ കമൽ ഹാസനെന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്ന് താരം വ്യക്തമാക്കി. 

'എന്നോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങളെന്നെ ഉലകനായൻ എന്നതുൾപ്പെടെയുള്ള പ്രിയപ്പെട്ട പേരുകൾ നൽകി വിളിക്കുന്നത്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.  വ്യക്തിയേക്കാൾ വലുതാണ് സിനിമ എന്ന കല. ആ മഹത്തായ കലയിൽ വളരാനും കൂടുതൽ പഠിക്കാനും ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥിയാണ് ഞാൻ. 

കലാകാരൻ കലയേക്കാൾ വലുതല്ലെന്നാണ് എന്റെ അ​​ഗാധമായ വിശ്വാസം. എന്റെ അപൂർണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എന്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആ​ഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച് ഈ തീരുമാനം എടുക്കുന്നത്. അതിനാൽ മേൽപറഞ്ഞ വിശേഷണങ്ങൾ മാന്യമായി നിരസിക്കാൻ ഞാൻ നിർബന്ധിതനാകുന്നു' എന്നദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News