Congress Plenary Session | കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി

ദേശീയ അധ്യക്ഷനെ തിരഞ്ഞെടുത്തതിന് സമാനമായി പ്രവർത്തക സമിതിയിലേക്കും മത്സര രീതിയിലുള്ള തിരഞ്ഞെടുപ്പ് വേണമെന്നാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 06:49 PM IST
  • ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ തന്‍റെ തീരുമാനം എന്താകുമെന്ന് അപ്പോൾ തീരുമാനിക്കുമെന്നാണ് തരൂര്‍
  • അധ്യക്ഷന് പുറമെ 23 അംഗങ്ങൾ ചേര്‍ന്ന പ്രവർത്തക സമിതിയെയാണ് പ്ലീനറി സമ്മേളം തിരഞ്ഞെടുക്കുക
  • നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെടുന്ന 11 പേരും അടങ്ങുന്നതാണ് പ്രവർത്തക സമിതി
Congress Plenary Session | കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പിലൂടെ പ്രവർത്തക സമിതിയിലെത്തുന്നതാണ് മഹത്വമെന്ന് പ്രിയങ്ക പറഞ്ഞു. എന്നാൽ നേതൃത്വത്തിലെ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. അതേസമയം പ്രവർത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂർ എംപി. പാർട്ടി തീരുമാനത്തിന് ശേഷമാണ് തൻറെ തീരുമാനമെന്ന് ശശി തരൂർ പറഞ്ഞു. 

ദേശീയ അധ്യക്ഷനെ തിരഞ്ഞെടുത്തതിന് സമാനമായി പ്രവർത്തക സമിതിയിലേക്കും മത്സര രീതിയിലുള്ള തിരഞ്ഞെടുപ്പ് വേണമെന്നാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്. എന്നാൽ വിഭാഗീയ പ്രശ്നങ്ങൾ ചൂണ്ടിക്കാണ്ടി അത് വേണ്ടന്ന് ഭൂരിപക്ഷം നേതൃത്വവും വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ഒരു പൊട്ടിത്തെറിയുണ്ടാക്കാൻ പ്രാപ്തിയുള്ള ഒരു മത്സര തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് മുതിർന്ന നേതാക്കളടക്കം നിലപാടെടുക്കുന്നത്.

ALSO READ: Jammu Kashmir: ജമ്മുകശ്മീരിൽ വീടുകളിൽ വിള്ളൽ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദ​ഗ്ധ സംഘം പരിശോധന നടത്തി

എന്നാൽ സംഘടനാ ജനാധിപത്യം ഊട്ടിയുറപ്പിക്കാനും കോൺഗ്രസ് കുടുംബ വാഴ്ചയ്ക്കുള്ളിലല്ലെന്ന് കാണിക്കാനുമുള്ള അവസരമായി നെഹ്റു കുടുംബം ഈ അവസരത്തെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ 25 വർഷത്തിന് ശേഷം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം. അതേസമയം പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത ശശി തരൂർ എംപി തള്ളുന്നില്ല. പാർട്ടി പ്രഖ്യാപനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്ന് തരൂർ വ്യക്തമാക്കുന്നു. 

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ തന്‍റെ തീരുമാനം എന്താകുമെന്ന് അപ്പോൾ തീരുമാനിക്കുമെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്താൽ സ്വാഗതം ചെയ്യുമെന്നും തരൂർ പറഞ്ഞു. അധ്യക്ഷന് പുറമെ 23 അംഗങ്ങൾ ചേര്‍ന്ന പ്രവർത്തക സമിതിയെയാണ് പ്ലീനറി സമ്മേളം തിരഞ്ഞെടുക്കുക. നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെടുന്ന 11 പേരും അടങ്ങുന്നതാണ് പ്രവർത്തക സമിതി. റായ് പുരില്‍ വച്ച് ഫെബ്രുവരി 24 മുതൽ 26 വരെയാണ് കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News