President Election 2022: രാഷ്ട്രപതി തിരഞ്ഞെടുപ്പ്, എൻസിപിയുടെ നിര്‍ണ്ണായക യോഗം, ഒവൈസിയും പങ്കെടുക്കും

  രാജ്യത്തിന്‍റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ജൂലൈ 18ന് നടക്കും. വോട്ടെണ്ണൽ ജൂലൈ 21നാണ് നടക്കുക. ജൂൺ 29 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.  

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 12:59 PM IST
  • സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്ന ഉത്തരവാദിത്വം NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.
  • സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ് ശരദ് പവാര്‍
President Election 2022:  രാഷ്ട്രപതി തിരഞ്ഞെടുപ്പ്, എൻസിപിയുടെ നിര്‍ണ്ണായക യോഗം, ഒവൈസിയും പങ്കെടുക്കും

President Election 2022:  രാജ്യത്തിന്‍റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ജൂലൈ 18ന് നടക്കും. വോട്ടെണ്ണൽ ജൂലൈ 21നാണ് നടക്കുക. ജൂൺ 29 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.  

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്  നാമനിർദ്ദേശ പത്രിക സമർപ്പിക്കാന്‍  ഇനി  വെറും 8 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.  ഈ അവസരത്തില്‍ ഇരു മുന്നണികളും സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ്.    

അതിനിടെ, രാഷ്‌ട്രപതി സ്ഥാനത്തേയ്ക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള  തിരക്കിലാണ് പ്രതിപക്ഷ മുന്നണികള്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. രാഷ്‌ട്രപതി സ്ഥാനത്തേയ്ക്ക് ശരദ് പവാറിന്‍റെയും ഫാറൂഖ് അബ്ദുള്ളയുടെയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഇരുവരും വിസമ്മതിച്ചതിനെത്തുടര്‍ന്ന് മറ്റ് പേരുകള്‍ ഉയര്‍ന്നു വരികയും ചർച്ച സജീവമാവുകയുമാണ്.  

Also Read:  Maharashtra Political Crisis: മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ ICUവില്‍...!! ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം 22 എംഎൽഎമാര്‍

മുന്‍പ് നടന്ന ചര്‍ച്ചകള്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ  മമത ബാനർജിയുടെ നേതൃത്വത്തിലാണ് നടന്നത്. എന്നാല്‍, ഏവര്‍ക്കും സമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൂടാതെ, നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുമില്ല.   

അതേത്തുടര്‍ന്ന്, സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്ന ഉത്തരവാദിത്വം NCP അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ് ശരദ് പവാര്‍.  ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (AIMIM) നേതാവ് അസദുദ്ദീൻ ഒവൈസിയേയും യോഗത്തിലേയ്ക്ക്  ക്ഷണിച്ചിട്ടുണ്ട്.  യോഗത്തിൽ എഐഎംഐഎമ്മിനെ പ്രതിനിധീകരിച്ചുകൊണ്ട്  ഔറംഗബാദ് എംപി ഇംതിയാസ് ജലീല്‍ പങ്കെടുക്കും. 

നിലവില്‍ പശ്ചിമ ബംഗാൾ മുൻ ഗവർണറായിരുന്ന ഗോപാലകൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നും  ഉയര്‍ന്നു കേള്‍ക്കുന്നത്. മഹാത്മാഗാന്ധിയുടെ ചെറുമകനാണ് ഗോപാലകൃഷ്ണ ഗാന്ധി.  മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.  2019-ലും ഗോപാൽകൃഷ്ണ ഗാന്ധിയായിരുന്നു പ്രതിപക്ഷത്തിന്‍റെ  സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. എന്നാൽ, തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വെങ്കയ്യ നായിഡുവിനോട് പരാജയപ്പെട്ടു.  

ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തി യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News