കോറോണ മഹാമാരി ലോകം മുഴുവനും പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾ എങ്ങനെ രോഗപ്രതിരോധശേഷി കൂട്ടും എന്ന കാര്യത്തിൽ വിവിധ മർഗ്ഗങ്ങൾ പരീക്ഷിച്ച് കൊണ്ട് നെട്ടോട്ടമോടുന്ന ഈ കാലയളവിൽ പ്രധാനമന്ത്രി എന്ത് ലളിതമായിട്ടാണ് ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ആയൂർവേദ ഫോർമുല പങ്കുവെച്ചിരിക്കുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചോ?
'ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പൊതു നടപടികൾ' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഈ ഫോർമുല പങ്കുവെച്ചിരിക്കുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതിരിക്കാൻ നോക്കുകയാണ് നല്ലതെന്നും കൊറോണയ്ക്ക് മരുന്നില്ലെങ്കിലും നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നതാണ് നല്ലതെന്നും പ്രധാനമന്ത്രി തന്റെ പോസ്റ്റിൽ പരമർശിക്കുന്നുണ്ട്.
തന്റെ പോസ്റ്റിൽ അദ്ദേഹം ആയുർവേദത്തിന്റെ മാസ്മരികതയേയും ശ ക്തിയെയും കുറിച്ച് വിവരിക്കുന്നുണ്ട്. പോസ്റ്റിൽ പരാമർശിച്ചിട്ടുള്ള നടപടികൾ ആയുഷ് മന്ത്രാലയം ശുപാർശ ചെയ്തതാണ്. പ്രതിരോധ ആരോഗ്യ നടപടികൾ ശ്വസനവ്യവസ്ഥയെ പ്രത്യേകമായി പരാമർശിക്കുന്നു ഇത് ആയുർവേദ ഗ്രന്ഥങ്ങളും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും പിന്തുണയ്ക്കുന്നു. ആയുഷ് മന്ത്രാലയ പ്രോട്ടോക്കോൾ പരിശോധിച്ച് അത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പോസ്റ്റിൽ കുറിച്ചു. മാത്രമല്ല 'നമുക്ക് ആരോഗ്യമുള്ളവരായിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. എല്ലാത്തിനുമുപരി, നല്ല ആരോഗ്യം സന്തോഷത്തിന്റെ മുന്നോടിയാണ്' എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
1. ജലാംശം നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു.
2. ദിവസേനയുള്ള പാചകത്തിൽ മഞ്ഞൾ, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുക.
3. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ആയൂർവേദത്തിന്റെ ശക്തിയെപറ്റിയും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ കോറോണ പ്രതിസന്ധി ഘട്ടത്തിൽ രാവിലെ 10 gm ചവനപ്രശം കഴിക്കുന്നതിനും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.
4. തുളസി, ഡാൽചിനി, കാലിമിർച്ച്, ഉണങ്ങിയ ഇഞ്ചി, മുനക്ക എന്നിവയിൽ നിന്ന് നിർമ്മിച്ച ഹെർബൽ ടീ / കഷായം എന്നിവ ദിവസം രണ്ടു തവണ കുടിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. പാനീയത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾക്ക് ശർക്കരയോ നാരങ്ങ നീരോ ചേർക്കാം.
5. പാലിൽ മഞ്ഞൾപ്പൊടി ചേർത്ത് കൂടിക്കുന്നതിനും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. അതിനായി 150 മില്ലി ചൂടുള്ള പാലിൽ ½ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുകയേ വേണ്ടൂ.
6. നിങ്ങൾക്ക് തൊണ്ടവേദനയോ വരണ്ട ചുമയോ ഉണ്ടെങ്കിൽ പുതിന ഇലകളും അയമോദകം (Ajwain) വിത്തുകളും ഉപയോഗിച്ച് ആവിപിടിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. ഇത് ദിവസത്തിൽ ഒരു തവണ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. കൂടാതെ നിങ്ങൾക്ക് ഗ്രാമ്പൂ പൊടി പഞ്ചസാരയോ തേനോ ഉപയോഗിച്ച് ദിവസവും രണ്ടു മൂന്ന് തവണ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു മാത്രമല്ല വരണ്ട ചുമ, തൊണ്ടവേദന എന്നിവയുടെ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നുണ്ട്.