Train യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കില്‍ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

രാജ്യത്ത് കോവിഡ്  അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കേസുകള്‍  ഒരു ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക  വര്‍ദ്ധിപ്പിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 04:41 PM IST
  • കോവിഡ് വ്യാപനം ശക്തമായ ഈ അവസരത്തില്‍ ട്രെയിന്‍ യാത്രയ്ക്ക് പ്ലാനുണ്ടെങ്കില്‍ Indian Railway പുറത്തിറക്കിയിരിയ്ക്കുന്ന ഏറ്റവും പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ യാത്രക്കാര്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
Train യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കില്‍ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

New Delhi: രാജ്യത്ത് കോവിഡ്  അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കേസുകള്‍  ഒരു ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക  വര്‍ദ്ധിപ്പിക്കുകയാണ്.

കോവിഡ്  രണ്ടാം തരംഗം കരുത്താര്‍ജ്ജിച്ചതോടെ  രാജ്യത്ത്  വീണ്ടും  Lockdown പ്രഖ്യാപിക്കപ്പെടുമോ എന്ന ചിന്തയും  ആളുകളില്‍  ഉടലെടുത്തിട്ടുണ്ട്..... ഇതോടെ  അന്യ  സംസ്ഥാന തൊഴിലാളികള്‍ സ്വന്തം  സംസ്ഥാനത്തേയ്ക്ക് പലായനം  ആരംഭിച്ചിരിക്കുകയാണ്. 

കോവിഡ്  വ്യാപനം ശക്തമായ ഈ അവസരത്തില്‍   ട്രെയിന്‍  യാത്രയ്ക്ക്   പ്ലാനുണ്ടെങ്കില്‍  ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കേണ്ടത് അനിവാര്യമാണ്.  യാത്ര പുറപ്പെടുന്നതിന് മുമ്പ്  Indian Railway പുറത്തിറക്കിയിരിയ്ക്കുന്ന  ഏറ്റവും പുതിയ  കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങള്‍ യാത്രക്കാര്‍ തീര്‍ച്ചയായും  അറിഞ്ഞിരിയ്ക്കണം.

രാജ്യത്ത് കൊറോണ വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണ് എങ്കിലും  ഇത് റെയിൽ‌വേയുടെ   സേവനങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽ‌വേ  (Indian Railway) ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.  യാത്രക്കാര്‍ ആശങ്കപ്പെട്ടതുപോലെ, ട്രെയിന്‍ യാത്രയ്ക്ക്  കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റിന്‍റെ (Corona Negative Report) ആവശ്യമില്ല.  എന്നാല്‍,  ചില സംസ്ഥാന ങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ്  ആവശ്യമാണ്. എന്നാല്‍, ട്രെയിനില്‍ കയറാനും യാത്ര ചെയ്യാനും കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല, എന്ന് അടുത്തിടെ  റെയിൽ‌വേ ബോര്‍ഡ്  ചെയര്‍മാന്‍   (Railway Board chairman) സുനീത് ശര്‍മ ( Suneet Sharma) വ്യക്തമാക്കിയിരുന്നു  

കൂടാതെ, കോവിഡ്  വ്യാപനവും  അനുബന്ധ ശുചിത്വ പ്രശ്നങ്ങളും കണക്കിലെടുത്ത്, ഇന്ത്യൻ റെയിൽ‌വേ പാകം ചെയ്ത   ഭക്ഷണം  (Cooked Food) വിതരണം ചെയ്യുന്നത്  നിർത്തലാക്കിയിരിയ്ക്കുകയാണ്. 
 പകരം ,  റെഡി ടു ഈറ്റ് (Ready to Eat - RTE) ഭക്ഷണമാണ്  അടുത്ത അറിയിപ്പുണ്ടാകും വരെ ലഭിക്കുക. 

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട  സംരക്ഷണ ഇനങ്ങളായ മാസ്കുകൾ, സാനിറ്റൈസറുകൾ, കയ്യുറകൾ, ടേക്ക്‌അവേ ബെഡ്‌റോൾ കിറ്റുകൾ  എന്നിവ  സ്റ്റേഷനുകളിലെ മൾട്ടി പർപ്പസ് സ്റ്റാളുകൾ വഴി വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം,  കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കാനോ,  ട്രെയിനുകളുടെ എണ്ണം കുറയ്ക്കാനോ പദ്ധതിയില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ അറിയിച്ചിരുന്നു.  ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കും.  യാതൊരു പ്രശ്നവും ഉണ്ടാകില്ല. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ പലായനം മൂലം  ട്രെയിനുകളില്‍ തിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍  ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിച്ച് അതിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്  ഇതിനോടകം തന്നെ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  അതിനാല്‍ പരിഭ്രാന്തരാക്കേണ്ട ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.

Also read: Train യാത്രയ്ക്ക് Corona Negative Report ആവശ്യമാണോ? Indian Railwayയുടെ മറുപടി

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലും  രാജ്യത്ത്  1402 സ്പെഷ്യല്‍ ട്രെയിനുകളും   5,381 Suburban ട്രെയിനുകളും  830  പാസ്സഞ്ചര്‍   ട്രെയിനുകളും രാജ്യത്ത്  പ്രതി ദിനം സര്‍വീസ് നടത്തുന്നതായി   റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ അറിയിച്ചു

അതേസമയം, ഇന്ത്യയില്‍ കോവിഡ്  വ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറില്‍  1,61,736 പുതിയ കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.   97,168 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 879  മരണവും കോവിഡ് മൂലം സംഭവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News