Fuel Price Cut Down: പെട്രോള്‍, ഡീസല്‍ വില എപ്പോഴാണ് കുറയുക? ഉത്തരം നല്‍കി പെട്രോളിയം മന്ത്രി

Fuel Price Cut Down: ദീപാവലി സീസണിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും നിരക്കില്‍ ലിറ്ററിന് 3-5 രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 05:06 PM IST
  • അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ LPG സിലിണ്ടറിന്‍റെ വില കുറച്ചിരുന്നു. വരും നാളുകളിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയാൻ സാധ്യതയുണ്ട്. ക്രൂഡ് ഓയിലിന്‍റെ വില സ്ഥിരമായി തുടരുകയാണെങ്കിൽ ഇന്ധന വില കുറച്ചേക്കും, അദ്ദേഹം പറഞ്ഞു.
Fuel Price Cut Down: പെട്രോള്‍, ഡീസല്‍ വില എപ്പോഴാണ് കുറയുക? ഉത്തരം നല്‍കി പെട്രോളിയം മന്ത്രി

Big Update On Petrol, Diesel Price: രക്ഷാബന്ധനോടനുബന്ധിച്ച് രാജ്യത്തെ സ്ത്രീകള്‍ക്ക് സമ്മാനമായി LPG സിലിണ്ടറുകളുടെ വില കേന്ദ്ര  സർക്കാർ കുറച്ചിരുന്നു.  ഒരു സിലിണ്ടറിന് 200 രൂപയാണ് കുറവ് വരുത്തിയത്. വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനുള്ള നടപടിയുടെ ഭാഗാമായായിരുന്നു ഇത്.

Also Read:  Shani and Horoscope: ജാതകത്തിൽ ശനി ശുഭമോ അശുഭമോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം 

LPG സിലിണ്ടറിന്‍റെ വിലയില്‍ കുറവ് വന്നതോടെ ഇനി പെട്രോള്‍  ഡീസല്‍ വില എന്നാണ് കുറയ്ക്കുക എന്നാണ് സാധാരണക്കാരുടെ ചോദ്യം. 

Also Read:  Jupiter Transit: ലക്ഷ്മി ദേവി ഈ 3 രാശിക്കാരെ സമ്പന്നരാക്കും, 2024 വരെ എന്നും സുഖ സമൃദ്ധി!!
 
ദീപവലിയോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ വലിയ കുറവ് ഉണ്ടാകും എന്ന സൂചനകള്‍  അടുത്തിടെ പുറത്തുവന്നിരുന്നു. പാചകവാതകം കഴിഞ്ഞാല്‍ അടുത്ത ഊഴം പെട്രോൾ-ഡീസൽ ഇന്ധനങ്ങളുടെതാണ്. കഴിഞ്ഞ രണ്ട് പാദങ്ങളായി പെട്രോൾ-ഡീസൽ വിലയിൽ എണ്ണക്കമ്പനികൾക്ക് യാതൊരു വിധ നഷ്ടങ്ങളും സംഭവിക്കുന്നില്ല, മറിച്ച് എണ്ണക്കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് എണ്ണ വില കുറച്ച് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ LPG സിലിണ്ടറിന്‍റെ വില കുറച്ചതായി പെട്രോളിയം പ്രകൃതി വാതക മന്ത്രി  ഹര്‍ദീപ്  സിംഗ് പുരി പറഞ്ഞു. ഉജ്ജ്വല പദ്ധതി പ്രകാരം നൽകുന്ന സബ്‌സിഡിയിൽ ഈ ആനുകൂല്യം ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകളിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയാൻ സാധ്യതയുണ്ട്. ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്‍റെ വില സ്ഥിരമായി തുടരുകയാണെങ്കിൽ രാജ്യത്ത് ഇന്ധന വില  കുറച്ചേക്കും, അദ്ദേഹം പറഞ്ഞു.

ദീപാവലി സീസണിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും നിരക്കില്‍ ലിറ്ററിന് 3-5 രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  റിപ്പോർട്ടുകൾ പ്രകാരം  നവംബറിനും ഡിസംബറിനും ഇടയിൽ നടക്കാനിരിക്കുന്ന ചില സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി സ്വീകരിയ്ക്കാന്‍ സാധ്യതയുണ്ട്. ഇതിനോടകം പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചത് സാധാരണക്കാർക്ക് വിലക്കയറ്റത്തിൽ നിന്ന് ഏറെ ആശ്വാസം നല്‍കിയതായി ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പെട്രോൾ പമ്പ് ഡീലർമാരുടെ യോഗം സെപ്റ്റംബർ 9ന് അതായത്, ശനിയാഴ്ച നടക്കും. ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവര്‍ ഉന്നയിയ്ക്കുന്ന ആവശ്യം. യോഗത്തില്‍ ഡീലര്‍ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം ചര്‍ച്ചയാകും. കൂടാതെ, പെട്രോള്‍,  ഡീസൽ വിലയിൽ എന്തെങ്കിലും തരത്തിലുള്ള പരിഷ്‌കരണം ഉണ്ടായാൽ മുൻകൂട്ടി അറിയിക്കണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.   

കഴിഞ്ഞ ആഗസ്റ്റ്‌ 30 മുതല്‍ രാജ്യത്തെ 330 ദശലക്ഷം ഉപഭോക്താക്കൾക്കും ഗുണകരമാവും വിധം ഗാർഹിക  പാചക വാതകത്തിന്  200 രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. LPG സിലിണ്ടറിന്‍റെ വില കുറച്ചത് വഴി വലിയ നേട്ടമാണ് സാധാരണക്കാര്‍ക്ക് ലഭിച്ചത്. ദീപാവലിയോടനുബന്ധിച്ച് ഇന്ധന വില കുറയ്ക്കുന്നതുവഴി വലിയ ആശ്വാസമാണ് സാധാരണക്കാര്‍ക്ക് ലഭിക്കുക. മധ്യ പ്രദേശ്‌, രാജസ്ഥാന്‍ മിസോറം, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. 

ആഘോഷാവസരങ്ങളില്‍ പാചക വാതക വിലയും ഇന്ധന വിലയും കുറയ്ക്കുന്നതിലൂടെ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരിരുന്നത്.....   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News