അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇത്തവണ ഷെല്ലാക്രമണവും നടത്തി

അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സേനയുടെ പ്രകോപനം. പൂഞ്ച് ജില്ലയിലെ മാള്‍ട്ട ഏരിയയിലാണ് പാക്‌സൈന്യം കനത്ത ഷെല്ലാക്രമണവും വടിവെപ്പും നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

Last Updated : Oct 7, 2016, 11:38 AM IST
അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇത്തവണ ഷെല്ലാക്രമണവും നടത്തി

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സേനയുടെ പ്രകോപനം. പൂഞ്ച് ജില്ലയിലെ മാള്‍ട്ട ഏരിയയിലാണ് പാക്‌സൈന്യം കനത്ത ഷെല്ലാക്രമണവും വടിവെപ്പും നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

പാക് സൈന്യം ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും മോട്ടോര്‍ ഷെല്‍ ആക്രമണം നടത്തുകയും ചെയ്തതായി പൊലിസ് ഉദ്യോഗസ്ഥന്‍  വ്യക്തമാക്കി.പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയും തിരിച്ചടിച്ചു.

പാക് മേഖലയിലേക്ക് മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പുമാണ് സുരക്ഷാസേന നടത്തിയത്. 2003 നവംബറിലെ വെടിനിര്‍ത്തല്‍ കരാര്‍ നിരവധി തവണയാണ് പാകിസ്താന്‍ ലംഘിച്ചത്.

Trending News