അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പ്

ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം. പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ പാകിസ്താൻ വെടിയുതിർത്തു. ആർക്കും പരുക്കേറ്റിട്ടില്ല. ഉറി ഭീകരാക്രമണത്തിനു ശേഷം പലതവണ അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

Last Updated : Sep 29, 2016, 03:11 PM IST
അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പ്

ജമ്മു: ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം. പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ പാകിസ്താൻ വെടിയുതിർത്തു. ആർക്കും പരുക്കേറ്റിട്ടില്ല. ഉറി ഭീകരാക്രമണത്തിനു ശേഷം പലതവണ അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

പൂഞ്ചിലെ സബ്സിയന്‍ മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. സെപ്റ്റംബര്‍ 20നു നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകളായിരുന്നു പാക്ക് സൈന്യത്തിന്‍റെ ലക്ഷ്യം. അന്നും ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് പാക്ക് സൈന്യം വെടിവയ്പ്പ് അവസാനിപ്പിച്ചത്. 

Trending News