Farmer's protest: നാല് സംസ്ഥാനങ്ങൾക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പരാതിയിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 05:23 PM IST
  • കർഷക സമരവുമായി ബന്ധപ്പട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്.
  • ഉത്തർ പ്രദേശ്, ന്യൂഡൽഹി, ഹരിയാന, രാജസ്ഥാൻ സർക്കാരുകൾക്കാണ് നോട്ടീസ്.
  • കര്‍ഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി
Farmer's protest: നാല് സംസ്ഥാനങ്ങൾക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ (Farm Laws) സമരവുമായി ബന്ധപ്പട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (National Human Rights Commission) നാല് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു.  സിംഘു, തിക്രി, ഗാസിപ്പൂർ അടക്കം അതിർത്തികളിൽ തുടരുന്ന കര്‍ഷക സമരം (Farmers Protest) ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഉത്തർ പ്രദേശ്, ന്യൂഡൽഹി, ഹരിയാന, രാജസ്ഥാൻ സർക്കാരുകളോടാണ് റിപ്പോർട്ട് തേടിയത്. 

2020 നവംബർ 26 മുതൽ ഡൽഹി അതിർത്തികൾ ഉപരോധിച്ചാണ് കർഷകർ സമരം തുടങ്ങിയത്. സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ഡൽ​ഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമാണെന്നും പരാതിക്കാർ പറയുന്നു. 

Also Read: Farmers' Protest : സമരം ഡൽഹിയിലേക്ക് മാറ്റണം, പ‍ഞ്ചാബിനെ ശല്യം ചെയ്യരുത്, കര്‍ഷകരോട് അമരീന്ദര്‍ സിങ്

കൂടാതെ സിംഘുവിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 9000 ചെറുകിട കമ്പനികളെ സമരം ബാധിച്ചുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. സമരസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസില്‍ പരാമർശിക്കുന്നു. നിലവിലെ സ്ഥിതിവിവരങ്ങൾ ഉത്തർ പ്രദേശ്, ന്യൂഡൽഹി, ഹരിയാന, രാജസ്ഥാൻ സർക്കാരുകൾ കമ്മീഷനെ ധരിപ്പിക്കാനും നിർദ്ദേശമുണ്ട്. 

അതേസമയം പ്രശ്നപരിഹാരത്തിന് യതൊരും നീക്കവും നടത്താത്ത സർക്കാരിന്‍റെ ഇത്തരം നടപടികൾ കൊണ്ട് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. പ്രാദേശിക പിന്തുണയോടെയാണ് സമരമെന്നും നേതാക്കൾ പ്രതികരിച്ചു. അതേസമയം മൂന്നാംഘട്ട സമരത്തിന്‍റെ ഭാഗമായി നാളെ ജയ്പൂരിലാണ് മഹാപഞ്ചായത്ത് നടത്തുന്നത്.

Also Read: Farmers Protest: ബിജെപിയെ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തണം; ആഹ്വാനവുമായി കിസാൻ മഹാ പഞ്ചായത്ത്

കാർഷിക നിയമങ്ങൾക്കെതിരായ സമരം പഞ്ചാബിന്റെ (Punjab) സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് (Amarinder Singh)  ചൂണ്ടിക്കാട്ടി. കർഷകർ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് പഞ്ചാബ് മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്. സമരം ചെയ്യുന്നവർ കേന്ദ്ര സർക്കാരിനെതിരെ (Central Government) ഡൽഹിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും,  ശല്യം ചെയ്യരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News