Indian Railways New Rules: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് അറിയുക, അല്ലെങ്കിൽ സീറ്റ് ലഭിക്കില്ല!

ഇപ്പോൾ ട്രെയിനുകളിൽ കോച്ചുകളുടെ പുതിയ രീതികൾ സ്ഥാപിക്കുന്നുണ്ട് ഇതിലൂടെ യാത്രക്കാർക്ക് സൗകര്യം ലഭിക്കുകയും റെയിൽവേയുടെ വരുമാനവും വർദ്ധിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ കോച്ചുകളുടെ കോഡും സീറ്റുകളുടെ വിഭാഗത്തിന്റെ ബുക്കിംഗ് കോഡിലും മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ്.   

Written by - Ajitha Kumari | Last Updated : Aug 8, 2021, 11:35 AM IST
  • ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം
  • ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് ശ്രദ്ധിക്കുക
  • പുതിയ ബുക്കിംഗ് കോഡും കോച്ച് കോഡും അറിയുക
Indian Railways New Rules: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് അറിയുക, അല്ലെങ്കിൽ സീറ്റ് ലഭിക്കില്ല!
ന്യൂഡൽഹി: Indian Railways New Rules: റെയിൽവേ യാത്രക്കാർക്ക് പ്രധാന വാർത്ത. നിങ്ങൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചില പ്രത്യേക കോഡുകൾ ശ്രദ്ധിക്കേണ്ടതുണ്ട് അല്ലാത്തപക്ഷം നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം. യഥാർത്ഥത്തിൽ ഇന്ത്യൻ റെയിൽവേ സീറ്റുകളുടെ ബുക്കിംഗ് കോഡിലും കോച്ച് കോഡിലും ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 
 
റെയിൽവേ (Indian Railway) അതിന്റെ ട്രെയിനുകളിൽ ഒരു പുതിയ തരം കോച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഈ കോഡ് വഴി പാസഞ്ചർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. രാജ്യത്തെ പല റൂട്ടുകളിലും റെയിൽവേ വിസ്റ്റാഡോം കോച്ചുകളും (Vistadome coaches) ആരംഭിച്ചിട്ടുണ്ട്.
 
 
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് മനസ്സിൽ സൂക്ഷിക്കുക (Keep this code in mind while booking tickets)
 
റെയിൽവേ (Indian Railway) നിരവധി അധിക കോച്ചുകൾ ആരംഭിക്കാൻ പോകുന്നു. ഇതിൽ എസി -3 ടയറിന്റെ ഇക്കോണമി ക്ലാസും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള കോച്ചിന് 83 ബെർത്തുകൾ ഉണ്ട്. ഇക്കോണമി ക്ലാസിലെ ഈ മൂന്നാം എസി കോച്ചുകളിൽ സീറ്റ് ബുക്കിംഗിന് ഇതുവരെ നിരക്ക് നിശ്ചയിച്ചിട്ടില്ല.
 
വിസ്റ്റാഡോം കോച്ച് വളരെ സവിശേഷമാണ് (Vistadome coach is very special)
 
ശരിക്കും പറഞ്ഞാൽ ടൂറിസം കണക്കിലെടുത്താണ് റെയിൽവേ ഇത്തരത്തിലുള്ള കോച്ചുകൾ അവതരിപ്പിക്കുന്നത്.  വിസ്റ്റാഡോം കോച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നുപറയുന്നത് ട്രെയിനിനുള്ളിൽ ഇരിന്നുകൊണ്ട് തന്നെ യാത്രക്കാർക്ക് പുറം കാഴ്ച കാണാം എന്നതാണ് . ഈ കോച്ചുകളുടെ മേൽക്കൂരയും ഗ്ലാസ് കൊണ്ടായിരിക്കും. Railways മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരമൊരു ട്രെയിൻ ഓടിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഈ വിസ്റ്റഡോം കോച്ച് മുംബൈയിലെ ദാദർ മുതൽ ഗോവയിലെ മഡ്ഗാവ് വരെയാണ് പ്രവർത്തിക്കുന്നത്.
 
 
ബുക്കിംഗ് എങ്ങനെ ആയിരിക്കും? (How will the booking be?)
 
എല്ലാ മേഖലകളിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് ഈ വിഭാഗങ്ങളിലെ കോച്ചുകളുടെയും സീറ്റുകളുടെയും കോഡുകളെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. ഇതിന് കീഴിൽ എസി -3 ടയറിന്റെ ഇക്കോണമി കോച്ചിന്റെ ബുക്കിംഗ് കോഡ് 3E ഉം കോച്ചിന്റെ കോഡ് M എന്നും ആയിരിക്കും. അതുപോലെ വിസ്ഡം എസി കോച്ചിന്റെ കോഡ് EV എന്നാണ് വച്ചിരിക്കുന്നത്.  വരു അറിയാം കോച്ചിന്റെ ബുക്കിംഗ് കോഡ് എന്താണെന്ന്.. 
 
എന്താണ് പുതിയ ബുക്കിംഗ് കോഡും കോച്ച് കോഡും (What is the new booking code and coach code)
 
കോച്ച് ക്ലാസ് ബുക്കിംഗ് കോഡ് കോച്ച് കോഡ്
Vistadome V.S. AC DV
Sleeper S.L. S
AC Chair Car C.C C
Third AC 3A B
AC Three Tier Economy 3E M
Second AC 2A A
Garib Rath AC Three Tier 3A G
Garib Rath Chair Car CC J
First AC 1A H
Executive Class E.C E
Experience Class E.A K
First Class F.C F
Vistadome AC E.V E.V
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News