നീറ്റ് യുജി പരീക്ഷയുടെ താത്ക്കാലിക ഉത്തരസൂചിക പുറത്ത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ (exams.nta.ac.in/NEET.) ലോഗ് ഇന്‍ ചെയ്ത് ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉത്തരസൂചികയ്ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള 571 നഗരങ്ങളിലായി മെയ് 5 ന് നടത്തിയ പരീക്ഷയിൽ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
അപേക്ഷാ നമ്പറും ജനന തീയതിയും ഉപയോഗിച്ച് നീറ്റ് ഉത്തരസൂചിക പരിശോധിക്കാം. ഒരു ചോദ്യത്തിന് 200 രൂപ അടച്ചാൽ മെയ് 31 വരെ എതിർപ്പുകൾ സമർപ്പിക്കാനും ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ട്. സമഗ്രമായ പരിശോധനയ്ക്കും അവലോകനത്തിനും ശേഷം ഉദ്യോഗാർത്ഥികളുടെ എതിർപ്പുകൾ ശരിയാണെന്ന് കണ്ടെത്തിയാൽ ഉത്തരസൂചികകൾ പരിഷ്കരിക്കും. എതിര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈനായി വേണം പണം അടയ്ക്കാന്‍. ഇതിനായി ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റോ നെറ്റ് ബാങ്കിംഗ് സംവിധാനമോ ഉപയോഗിക്കാം.
ALSO READ: സ്വർണ്ണക്കടത്ത്; ശശി തരൂർ എംപിയുടെ പിഎ ഉൾപ്പെടെ 2 പേർ കസ്റ്റംസ് കസ്റ്റഡിയിൽ
നീറ്റ് 2024 ഉത്തരസൂചിക എങ്ങനെ പരിശോധിക്കാം?
ഘട്ടം 1: എൻടിഎ വെബ്‌സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: നീറ്റ് യുജി പരീക്ഷാ പേജിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: പ്രൊവിഷണൽ ആൻസർ കീ ചലഞ്ച് വിൻഡോ തുറക്കുക
സ്റ്റെപ്പ് 4: മറ്റ് ക്രെഡൻഷ്യലുകൾക്കൊപ്പം നിങ്ങളുടെ അപേക്ഷ നമ്പറും ജനന തീയതിയും നൽകി ലോഗ് ഇൻ ചെയ്യാം
ഘട്ടം 5: നീറ്റ് യുജി ഉത്തരസൂചിക പരിശോധിക്കുക.
ആകെ 720 മാര്‍ക്കിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഇതില്‍ ഓരോ ശരി ഉത്തരത്തിനും +4 മാര്‍ക്കും തെറ്റായ ഉത്തരത്തിന് -1 മാര്‍ക്കുമാണ് (നെഗറ്റീവ് മാര്‍ക്ക്) ലഭിക്കുക. ഉത്തരം എഴുതിയില്ലെങ്കില്‍ 0 മാര്‍ക്കാണ് കണക്കാക്കുക. നീറ്റ് പരീക്ഷയിൽ ആകെ 200 ചോദ്യങ്ങളാണുള്ളത്. ഇതിൽ 180 ചോദ്യങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ഉത്തരം എഴുതണം. ഓരോ വിഷയത്തിൻ്റെയും എ സെക്ഷനിൽ 35 ചോദ്യങ്ങളും ബി സെക്ഷനിൽ 15-ൽ 10 ചോദ്യങ്ങളും നിർബന്ധമായും ഉത്തരം എഴുതിയിരിക്കണം.
ഇനി പറയുന്ന അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നീറ്റ് കട്ട്ഓഫ് നിർണ്ണയിക്കുന്നത്:
1. പരീക്ഷ എഴുതുന്ന മൊത്തം ഉദ്യോഗാർത്ഥികളുടെ എണ്ണം
2. പരീക്ഷയുടെ കാഠിന്യം
3. മത്സരാർത്ഥികളുടെ പ്രകടനം
4. ലഭ്യമായ സീറ്റുകളുടെ എണ്ണം
5. മുൻവർഷങ്ങളിലെ നീറ്റ് കട്ട്ഓഫ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.