രാജ്യമെങ്ങും നവരാത്രി ആഘോഷത്തിന്റെ തിരക്കാണ്. സെപ്റ്റംബർ 26നാണ് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായത്. ഒക്ടോബർ 5നാണ് ദസറ അല്ലെങ്കിൽ വിജയദശമി ആഘോഷം. ആരാധനയുടെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ആഘോഷമാണ് നവരാത്രി. ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന നവരാത്രി ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയാണ്. പരമ്പരാഗത നൃത്തരൂപമായ 'ഗര്‍ബയാണ് രാജ്യത്തെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ട് വരുന്ന ഗർബ നൃത്തത്തിന്റെ ഒരു വൈറൽ വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഈ ഗർബ നൃത്തത്തിന്റെ വീഡിയോ വൈറലാണ്. ട്രെയിനിനുള്ളിൽ ഒരു കൂട്ടം സ്ത്രീകൾ ഗർബ ചെയ്യുന്ന വീഡിയോ ആണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. മുംബൈയിലെ ലോക്കൽ ട്രെയിനിനുള്ളിൽ വെച്ചാണ് സ്ത്രീകൾ നൃത്തം ചെയ്യുന്നത്. ഒരു കൂട്ടം സ്ത്രീകൾ നിന്ന് നൃത്തം ചെയ്യുന്നതും ചുറ്റുമുള്ളവർ അത് വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
#Garba #Navrathri
MUMBAI LOCALS CREATE MOMENTS
Now in yesterday's 10.02 am #AClocal from Kalyan.
FUN HAS NO LIMIT. pic.twitter.com/Hruzxwbeqr— Mumbai Railway Users (@mumbairailusers) September 28, 2022
Also Read: Viral Video: ഹൃദയം കവർന്ന വധുവിന്റെ നൃത്തം, ഇത് കണ്ട വരൻ പിന്നെ ചെയ്തത്
ഈ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലരും അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലര്‍ നൃത്തത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമർശിച്ചും രംഗത്തെത്തി. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ട്രെയിനിന്റെ ഡോറിന് സമീപം നിന്നുള്ള നൃത്തം സുരക്ഷിതമല്ല എന്നാണ് അഭിപ്രായം. Mumbai Railway Users എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 28ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 570.7k ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...