Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും

രണ്ടാംഘട്ട കോവിഡ് വാക്സിനേഷനിൽ  മോദി വാക്സിൻ സ്വീകരിക്കും. 50 വയസിന് മുകളിൽ ഉള്ള സർക്കാർ ഉദ്യോ​ഗസ്ഥരും രണ്ടാംഘട്ടിത്തിൽ വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jan 21, 2021, 02:24 PM IST
  • രണ്ടാംഘട്ട കോവിഡ് വാക്സിനേഷനിൽ മോദി വാക്സിൻ സ്വീകരിക്കും
  • അമ്പത് വയസിന് മുകളിൽ ഉള്ള സർക്കാർ ഉദ്യോ​ഗസ്ഥരും രണ്ടാംഘട്ടിത്തിൽ വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്
  • ജനുവരി 16 മുതലാണ് രാജ്യത്ത് ഉടനീളം വാക്സിൻ വിതരണം ആരംഭിച്ചത്
  • ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് ഇന്ത്യയിൽ ആരംഭിച്ചത്
Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും

New Delhi: Prime Minister Narendra Modi രണ്ടാംഘട്ട കോവിഡ് വാക്സിനേഷനിൽ വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രിയും (PM Modi) മറ്റ് നേതാക്കാന്മാരും ഉൾപ്പെടെ 50 വയസിന് മുകളിൽ ഉള്ള സർക്കാർ ഉദ്യോ​ഗസ്ഥരും രണ്ടാംഘട്ടിത്തിൽ വാക്സിൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനങ്ങളിൽ കോവിഡ് വാക്സിനിൽ വിശ്വാസ്യത വരുത്താനാണ് പ്രധാനമന്ത്രി കോവിഡ് വാക്സിൻ സ്വീകരിക്കാൻ നേരിട്ടെത്തുന്നത്. 

ഡ്ര​ഗ്സ് കൺട്രളർ ഓഫ് (DCGI) ഇന്ത്യ അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയ കൊവിഷീഷഡിനും കോവാക്സിനും ജനുവരി 16 മുതലാണ് രാജ്യത്ത് ഉടനീളം വിതരണം ആരംഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് ഇന്ത്യയിൽ ആരംഭിച്ചത്. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കോർത്തിണക്കിയാണ് ഇന്ത്യയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ. 

ALSO READ: COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആദ്യ ഡോസ് വാക്സിൻ (COVID Vaccine) എടുത്തവർ നിർബന്ധമായും രണ്ടാമത്തെയും ഡോസ് സ്വീകരിക്കണമെന്ന്  പ്രധാനമന്ത്രി ഉദ്ഘാടന വേളയിൽ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം വാക്സിനുമായി ബന്ധപ്പെട്ട അഭ്യുഹങ്ങളെ തള്ളി കളയണമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ALSO READ: Mega COVID Vaccination തുടക്കമിട്ട് ഇന്ത്യ; കാണാം ഇന്ത്യയിലെ Vaccination ന്റെ ആദ്യ ദിനം

ആദ്യഘട്ടത്തിൽ മൂന്നു കോടി ജനങ്ങൾക്കാണ് കോവിഡ് വാക്സിൻ നൽകുക. അത് രണ്ടാ​ഘട്ടമാകുമ്പോൾ 30 കോടി ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ 50 വയസിൽ പ്രായമായവർക്കും മറ്റ് കാരണങ്ങളാൽ അടിയന്തര ആവശ്യമുള്ളവർക്കാണ് വാക്സിൻ നൽകുക. 

ALSO READ: COVID CASE:24 മണിക്കൂറിനിടെ പതിനാലായിരത്തിൽ താഴെ മാത്രം കേസുകൾ

വാക്സിനേഷൻ (COVID Vaccination) ആരംഭിച്ച് ആദ്യ ദിനം തന്നെ 1,91,181 പേർ വാക്സിൻ സ്വീകരിച്ചുയെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ വാക്സിൻ 18 വയസിന് മുകളിലുള്ളവ‌ർക്ക് മാത്രമാണ് ഇപ്പോൾ നൽകുന്നത്. ​ഗർഭിണകൾ, മുലയൂട്ടന്നവർ തുടങ്ങിയവർ വാക്സിൻ സ്വീകരിക്കരുതെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News