New Delhi: അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തന്‍റെ ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) അഭിന്ദനം അറിയിച്ചത്. ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ബൈഡനോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു.
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ആഗോള സമാധാനവും സുരക്ഷയും മുന്നോട്ടു കൊണ്ടുപോകുന്നതിലും ഐക്യത്തോടെയാണ് ഇന്ത്യയും അമേരിക്കയും വര്‍ത്തിക്കുന്നത്. മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യ-യു എസ് പങ്കാളിത്തം. ദൃഢമായ ഒരു ഉഭയകക്ഷി അജന്‍ഡ നമുക്കുണ്ട്, മോദി പറഞ്ഞു.
My warmest congratulations to @JoeBiden on his assumption of office as President of the United States of America. I look forward to working with him to strengthen India-US strategic partnership.
— Narendra Modi (@narendramodi) January 20, 2021
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയം നേടിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി ജോ ബൈഡനെ (Joe Biden) ആശംസ അറിയിച്ചിരുന്നു.
വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെയും (Kamala Harris) പ്രധാനമന്ത്രി അഭിനന്ദിച്ചു. കമലാ ഹാരിസിന്‍റെ സത്യപ്രതിജ്ഞയെ ചരിത്ര നിമിഷമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കമലാ ഹാരിസുമായി ആശയവിനിമയം നടത്താന്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യ-യുഎസ് ബന്ധം ലോകത്തിന് തന്നെ ഗുണകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Congratulations to @KamalaHarris on being sworn-in as @VP. It is a historic occasion. Looking forward to interacting with her to make India-USA relations more robust. The India-USA partnership is beneficial for our planet.
— Narendra Modi (@narendramodi) January 20, 2021
പ്രധാനമന്ത്രിയ്ക്ക് പുറമെ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ബൈഡനും കമലയ്ക്കും ആശംസകള്‍ നേര്‍ന്നു. മൂല്യങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമെന്നും വരും കാലങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.