Covid-19 vaccine mixing: വാക്സിനുകൾ മിക്സ് ചെയ്ത് നൽകുന്നത് ഫലപ്രദമെന്ന് ICMR

കോവാക്സിൻ-കോവിഷീൽഡ് വാക്സിനുകളുടെ മിശ്രിതം മികച്ച ഫലം നൽകുന്നതായി ഐസിഎംആർ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Aug 8, 2021, 01:23 PM IST
  • ഒരേ വാക്‌സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്
  • കഴിഞ്ഞ മാസം ഡിസിജിഐ വിദ​ഗ്ധ പാനൽ വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ ചെയ്തിരുന്നു
  • ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ രണ്ട് വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ ലഭിച്ചവർക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് കണ്ടെത്തി
  • ഇത് കൊവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ
Covid-19 vaccine mixing: വാക്സിനുകൾ മിക്സ് ചെയ്ത് നൽകുന്നത് ഫലപ്രദമെന്ന് ICMR

ന്യൂഡൽഹി: കൊവിഡ് വാക്സിനുകൾ (Covid vaccines) കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ. കോവാക്സിൻ-കോവിഷീൽഡ് വാക്സിനുകളുടെ മിശ്രിതം മികച്ച ഫലം നൽകുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) വ്യക്തമാക്കി.

ഒരേ വാക്‌സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ വാക്‌സിന്‍ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേര്‍ക്ക് അബദ്ധത്തിൽ രണ്ട് വാക്സിനുകളുടെയും ഡോസുകൾ ഓരോന്ന് വീതം നൽകി. ഇതേ തുടർന്നാണ് പഠനം നടത്തിയത്.

ALSO READ: India COVID Update : രാജ്യത്ത് 39,070 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്ക ഒഴിയാതെ കേരളം

കഴിഞ്ഞ മാസം ഡിസിജിഐ വിദ​ഗ്ധ പാനൽ വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ ചെയ്തിരുന്നു. ഒരു വ്യക്തിക്ക് രണ്ട് വാക്സിനുകളുടെയും ഓരോ ഡോസ് വീതം നൽകാൻ കഴിയുമോ എന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് പഠനം നടത്തുന്നതെന്ന് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷനിലെ വിദ​ഗ്ധ സമിതി പറഞ്ഞിരുന്നു.

പഠനത്തിൽ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ രണ്ട് വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ (Vaccine dose) ലഭിച്ചവർക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കൊവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ALSO READ: Johnson & Johnson ന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നൽകി

സർക്കാർ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം നൽകുന്നത് വരെ രണ്ട് വാക്സിനുകൾ മാറി സ്വീകരിക്കാൻ തയ്യാറാകരുതെന്നും നിർദേശമുണ്ട്. 
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം (Health department) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News