Mumbai : രാജ്യത്ത് ഉടലെടുത്ത രണ്ടാം കോവിഡ് തരംഗത്തില്‍ (Second Wave Covid) വ്യാപകമായി കേസുകള്‍ വര്‍ധിച്ച Maharashtra യില്‍ Lockdown വേണ്ടെന്ന നിലാപാടില്‍ ഉറച്ച് Cheif Minister Uddhav Thackeray നയിക്കുന്ന Shivasena-NCP-Congress സര്‍ക്കാരിന്റെ തീരുമാനം. അതേസമയം സംസ്ഥാനത്ത് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് രാത്രി മുതല്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം.
Night curfew will be put in place from 8 pm to 7 am. Only essential services will be permitted. Restaurants are permitted only for take away & parcel services. For offices, employees will have to work from home. Detailed SOP will be released soon:Maharashtra Minister Aslam Shaikh pic.twitter.com/FRcUsZZ89S
— ANI (@ANI) April 4, 2021
സമ്പൂര്‍ണ ലോക്ഡൗണിന് പകരം വാരാന്ത്യങ്ങളില്‍ പൂര്‍ണമായും അടച്ചിടും. ആഴ്ചവസാനം വെള്ളിയാഴ്ചകളില്‍ രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ ലോക്ഡൗണ്‍ ആയിരക്കും. ഈ മാസം ഏപ്രില്‍ 30 വരെയാണ് കോവിഡ് നിയന്ത്രണം കര്‍ശനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാരാന്ത്യങ്ങളില്‍ മാളുകളും, ബാറുകളും, സിനിമ തിയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന കഴിക്കാന്‍ അനുവദിക്കില്ല, പാഴ്സല്‍ സര്‍വീസ് മാത്രമെ ഉണ്ടാകൂ. എന്നാല്‍ മതപരമായ കാര്യങ്ങള്‍ക്കുള്ള നിയന്ത്രണത്തെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ലയെന്നാണ് ലഭിക്കുന്ന സൂചന.
ALSO READ : Mumbai Lockdown : മുംബൈ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്? ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും
In the coming days, there is a possibility of a lockdown-like situation on Saturdays and Sundays. There will be a restriction on visiting open spaces including garden, beaches, Gateway of India & other places on Saturdays and Sundays: Maharashtra Minister Aslam Shaikh
— ANI (@ANI) April 4, 2021
ഓരോ വ്യവസായ സംഘടനകളുടെ തലവന്മാരോട് വീഡിയോ കോണ്‍ഫ്രന്‍സ് ചര്‍ച്ചയിലൂടെ ഉദ്ദേവ് താക്കറെ അഭിപ്രായങ്ങള്‍ ആരായുകും ചെയ്തിരുന്നു. കൂടാതെ താക്കറെ മഹാരാഷ്ട്രയുടെ മുന്‍ മുഖ്യമന്ത്രി ദേനവേന്ദ്ര ഫട്നാവിസുമായും പ്രതിപക്ഷ നേതാവ് രാജ് താക്കറെയുമായി ഫോണിലൂടെ വിളിച്ച് സ്ഥിഗതികളെ കുറിച്ച് സംസാരിച്ചിരുന്നു.
ALSO READ : Covid-19: ഭീതി പടര്‍ത്തി കോവിഡ് രണ്ടാം തരംഗം, കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ സ്ഥിരീകരിച്ചത് 89,129 പേര്‍ക്ക്
അതേസമയം ഇന്ന് മഹാരാഷ്ട്രയില്‍ 49,447 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 4,01,172 സജ്ജീവ കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. തലസ്ഥാന നഗരമായ മുംബൈയില്‍ ആകട്ടെ ഇന്ന് 9,090 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...