ന്യൂഡൽഹി : നാടകീയ മൂഹൂർത്തങ്ങൾക്കൊടുവിൽ മഹാ വികാസ് അഘാഡി സംഖ്യം വിടാൻ തങ്ങൾ തയ്യാറാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന വിമത എംഎൽഎമാരോട് മുംബൈയിലേക്ക് മടങ്ങി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തണമെന്നും റാവത്ത് പറഞ്ഞു.
എംഎൽഎമാരുടെ ഇഷ്ടം ഇതാണെങ്കിൽ മഹാ വികാസ് അഘാഡിയിൽ നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാൻ ശിവസേന തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ എംഎൽഎമാർ സഖ്യം വിടുന്നത് സംബന്ധിച്ച് ഉദ്ധവ് താക്കറയെ നേരിട്ട് അറിയിക്കണം. ഗുവാഹത്തിയിൽ നിന്നും ആശയ വിനിമയം നടത്തരുതെന്നും റാവത്ത് പറയുന്നു.
ALSO READ : Maharashtra Crisis : ശിവസേന ഒരിക്കലും ഹിന്ദുത്വം കൈവിടില്ല; രാജിവെക്കാൻ ഒരുങ്ങി ഉദ്ധവ് താക്കറെ
സഞ്ജയ് റാവത്തിന്റെ സഖ്യം വിടുന്നു എന്ന പരാമർശത്തിന് പിന്നാലെ മുംബൈയിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് അടിയന്തിര യോഗം വിളിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ എച്ച്‌കെ പാട്ടീൽ, ബാലാസാഹേബ് തോറാട്ട്, നാനാ പട്ടോലെ, അശോക് ചവാൻ എന്നിവർ നിർണായക യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
ബുധനാഴ്ചയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും പടിയിറങ്ങിയത്. താൻ രാജിക്കത്ത്
എഴുതിവച്ചിരിക്കുകയാണെന്നും തന്റെ കക്ഷിയിലെ ഒരു എംഎൽഎ തനിക്കെതിരെ നിന്നാൽ രാജി സമർപ്പിക്കുമെന്ന് താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്യവെ ഫേസ്ബുക്ക് ലൈവിൽ അറിയിച്ചിരുന്നു
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി - ഇപ്പോഴെന്ത്
1.ഗുവാഹത്തിയിലുള്ള 21 എംഎൽഎമാർ ശിവസേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ മുംബൈയിൽ തിരിച്ചെത്തിയാൽ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും സഞ്ജയ് റാവത്ത് അവകാശപ്പെടുന്നു.
2. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അഭിസംബോധന ചെയ്ത് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനോടകം ചർച്ചയായിട്ടുണ്ട്. “ഇത് എംഎൽഎമാരുടെ വികാരമാണ്” എന്ന അടിക്കുറിപ്പോടെയാണ് കത്തുള്ളത്. മുഖ്യമന്ത്രിയുടെ വസതിയിൽ ശിവസേന നേതാക്കൾക്ക് പ്രവേശനമില്ലെന്നും മുഖ്യമന്ത്രി ഒരിക്കലും സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. അദ്ദേഹത്തിനെ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്നും കത്തിൽ പറയുന്നു.
3.നിലവിൽ ഉദ്ധവ് താക്കറെയ്‌ക്കും ശിവസേനയ്‌ക്കുമൊപ്പം 13 എംഎൽഎമാരും വിമത പക്ഷമായ ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം 42 എംഎൽഎമാരുമാണുള്ളത്.ഇതിൽ പേർ ശിവസേനയിൽ നിന്നും ബാക്കി പേർ സ്വതന്ത്രരുമാണ്.
4.തങ്ങളെ കുടുക്കി സൂറത്തിലേക്ക് കടത്തി കൊണ്ടു പോയതായി ശിവസേന എംഎൽഎ കൈലാഷ് പാട്ടീൽ അവകാശപ്പെടുന്നു.
ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്നുള്ള ഒരു പുതിയ വീഡിയോയിൽ, ഏകനാഥ് ഷിൻഡെ ഉൾപ്പെടെയുള്ള വിമത മഹാരാഷ്ട്ര എംഎൽഎമാർ ഒരുമിച്ചിരുന്നത് കാണാം.
5.ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ വീണാൽ എൻസിപി പ്രതിപക്ഷത്തിരിക്കാൻ താൽപ്പര്യപ്പെടുമെന്ന് മഹാരാഷ്ട്ര മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവുമായ ജയന്ത് പാട്ടീലും
വ്യക്തമാക്കിയിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...