ഹിന്ദു വോട്ട് ബാങ്കിനെച്ചൊല്ലി മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത ഏറ്റുമുട്ടലിലാണ്.2023ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ്. തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് ബിജെപി കോൺഗ്രസിനെ ക്ഷണിക്കുകയാണ്. ശക്തമായ ഗ്രൗണ്ട് സപ്പോർട്ടുള്ളിടത്ത് കളിച്ചുജയിക്കുകയെന്നതും കോൺഗ്രസിനെ സംബന്ധിച്ച് ദുഷ്കരവുമാണ്.
2023-ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിക്കൊപ്പം "ഹിന്ദു യോഗ്യത" തെളിയിക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇരു പാർട്ടികളും പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ്.
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം തീവ്ര ഹിന്ദുത്വം ശക്തമായി പ്രയോഗിക്കാനുള്ള കോപ്പുകൂട്ടലിലാണ് ബിജെപി. ഏകീകൃത സിവിൽ കോഡ് (യുസിസി), ലൗ ജിഹാദിനെ പ്രതിരോധിക്കാൻ നിയമം എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാകും ഭരണകക്ഷിയായ കാവി പാർട്ടിയുടെ പ്രചാരണ നീക്കങ്ങൾ. ഗുജറാത്തിലും ഹിമാചലിലും ഏകീകൃത സിവിൽ കോഡ് ബിജെപി പ്രചാരണ വിഷയമാക്കിയിരുന്നു.ഏകീകൃത സിവിൽ കോഡ് (യുസിസി) മധ്യപ്രദേശിൽ നടപ്പാക്കാൻ സമിതി രൂപീകരിക്കണമെന്നും ലൗ ജിഹാദിനെ പ്രതിരോധിക്കാൻ ശക്തമായ നിയമത്തിന്റെ ആവശ്യകതയും പൊതുപരിപാടികളിൽ ആവർത്തിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
ഹിന്ദുവോട്ടർമാർക്കിടയിൽ അവരുടെ താത്പര്യങ്ങളും നിറവേറ്റി ആശങ്കകൾ പരിഹരിക്കാൻ ബിജെപി മുൻനിരയിലുണ്ടാകുന്ന ഓർമ്മപ്പെടുത്താലാണിത്. ഒപ്പം സർക്കാർ പരിപാടികളിലൂടെ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിച്ച് മറ്റൊരു സാമ്യൂഹ്യപരീക്ഷണവും ബിജെപി നടത്തുന്നുണ്ട്. ഈ നീക്കത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ അടിത്തറ വിപൂലീകരിക്കലാണ് കാവിപാർട്ടിയുടെ ലക്ഷ്യം.
ഗുജറാത്തിൽ എസ് ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ 90 ശതമാനവും ബിജെപിക്ക് നേടാനായി. രാഷ്ട്രപതി ട്രൗപതി മുർമുവും പ്രചാരണ വിഷയമായി. മുർമുവിനെതിരെ സ്ഥാനാർത്ഥിയെ നിർത്തിയ കോൺഗ്രസിനെ ആദിവാസികളുടെ ശത്രവുവായി ചിത്രീകരിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ റാലികളിൽ കളം നിറഞ്ഞാടിയത്. ഇതിനെ ഫലപ്രദമായി നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഫലമാകട്ടെ ഗുജറാത്തിലെ 27 പട്ടികവർഗ മണ്ഡലത്തിൽ 24ഉം ബിജെപി സ്വന്തമാക്കി. പട്ടികജാതി വിഭാഗത്തിനായുള്ള 13 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഈ 'ഗുജറാത്ത് പരീക്ഷണം' 2023ൽ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് വേദിയാകുന്ന സംസ്ഥാനങ്ങളിലും ആവർത്തിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല.
ഗോത്രവർഗക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇപ്പോൾ വിവാഹശേഷം മറ്റ് മതങ്ങളിൽ പെട്ട ഗോത്രവർഗക്കാരല്ലാത്ത ആളുകളുടെ ഉടമസ്ഥതയിലാണ്. വരുകാലങ്ങളിൽ ഗോത്രവർഗക്കാരല്ലാത്തവരും ഇണയെ രംഗത്തിറക്കി ആദിവാസി മേഖലകളിലെ അധികാര ഘടനയിലേക്ക് കടന്നുവരും.അതില് മറ്റിതര മതക്കാരുമടക്കം ആദിവാസി മേഖലകളിലെ അധികാര ഘടനയിലേക്ക് കടന്നുവരുന്നു മെന്ന അവകാശവാദം ഊന്നിപ്പറയാനാണ് മധ്യപ്രദേശ് ബിജെപി പദ്ധതിയിടുന്നത്.ഇതിന്റെ ചുവടുതാങ്ങിയാണ് ആദിവാസികളും ഭൂമിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കൂട്ടിയിണക്കി യുസിസിയെയും ലവ് ജിഹാദിനെയും കുറിച്ചുള്ള തന്റെ പ്രസ്താവനകളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ന്യായീകരിക്കുന്നത്.
മധ്യപ്രദേശിന്റെ ചുമതലയുള്ള രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നേതാവ് ദത്താത്രേയ ഹൊസബലെ, പാർട്ടി വോളന്റിയർമാരോട് മതപരിവർത്തനങ്ങളെയും ലവ് ജിഹാദിന്റെ സംഭവങ്ങളെയും കുറിച്ച് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ പറയുന്നു. ഈ വിഷയങ്ങൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമായി ഇടംപിടിക്കുമെന്നാണ് കരുതേണ്ടത്. വികസനത്തെയും സർക്കാർ സംരംഭങ്ങളുടെ വീഴ്ച്ചയുമൊക്കെ ചൂണ്ടിക്കാട്ടപ്പെടുന്ന സന്ദർഭത്തിൽ വൈകാരിക പ്രശ്‌നങ്ങൾ ഉയർത്തി വോട്ടുകൾ കേന്ദ്രീകരിക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്താം. വൈകാരിക പ്രശ്‌നങ്ങൾ വ്യത്യസ്ത സമുദായങ്ങളെ ആകർഷിക്കുന്നതിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകമാണ്. അധികാരം നിലനിർത്താൻ ശ്രമിക്കുന്നവർക്ക് അതുതന്നെയാണ് രഹസ്യമായ ആയുധം. അതുകൊണ്ടാണ് 2020-ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ചൗഹാൻ ഈ വിഷയങ്ങളിൽ കൂടുതൽ വാചാലനായത്.
ഇത്തരം സംഭവങ്ങളെ സർക്കാരിന്റെ പരാജയമെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രതിരോധ ഇടപെടൽ നടത്താൻ കോൺഗ്രസ് മെനക്കെടുന്നുമില്ല.അതേസമയം, കൂടുതൽ കർശനമായ നിയമത്തെ കുറിച്ച് സംസാരിക്കുന്നത് വോട്ടർമാരെ കൂടുതൽ ഏകീകരിക്കാൻ മാത്രമേ സഹായിക്കൂവെന്ന് പ്രതിപക്ഷ നേതാക്കളുടെ വിലയിരുത്തൽ. ബിജെപിയെ പോലെ ഹിന്ദുവോട്ടർമാരെ ആകർഷിക്കുന്നതിൽ കോൺഗ്രസും കഴിയുന്നത്ര പരിശ്രമം തുടരുന്നുണ്ട്.ഉജ്ജയിനിലെ പ്രസിദ്ധമായ മഹാകാൽ ക്ഷേത്രം പോലെയുള്ള വിവിധ ക്ഷേത്രങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്ജയിൻ സന്ദർശിച്ച് സാംസ്കാരിക നവോത്ഥാനത്തെക്കുറിച്ച് സംസാരിച്ചു. പ്രത്യേകിച്ച് ഭാരത് ജോഡോ യാത്രയിൽ, കോൺഗ്രസിന്റെ താരതമ്യേന "മൃദുവായ സമീപനത്തെക്കുറിച്ച്" ബിജെപി ജാഗ്രത പുലർത്തുന്നുണ്ടെന്നതാണ് സംഭവം വ്യക്തമാക്കുന്നത്.
രാഹുൽ ഗാന്ധിയുടെ സന്ദർശനം ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ കരുനീക്കങ്ങളിൽ സവർണ്ണ ഹിന്ദു വോട്ടർമാരുൾപ്പെടുന്ന അടിത്തറ വഴങ്ങുന്നില്ലെന്നാണ് സംഘപരിവാർ വിലയിരുത്തൽ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കമൽനാഥ്, ബിജെപിയെയും ആർഎസ്എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും “മതത്തെയും ആത്മീയതയെയും” കുറിച്ച് സംവാദത്തിന് വെല്ലുവിളിച്ചപ്പോൾ സംസ്ഥാന മന്ത്രി വിശ്വാസ് സാരംഗും ബിജെപി വക്താക്കളുടെ ഒരു നിരയും പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.'ഹിന്ദു യോഗ്യത' തെളിയിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടേയും ശ്രമത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
ഉത്തർപ്രദേശിലെ രാമക്ഷേത്രം, ജ്ഞാനവാപി മസ്ജിദ് തുടങ്ങിയ തർക്ക വിഷയങ്ങൾ ഉണ്ടാകുന്നത് പോലെ ഇത്തരം വിഷയങ്ങൾ മധ്യപ്രദേശിൽ നിലനിൽക്കുന്നില്ല.അതുകൊണ്ടുതന്നെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിന്റെ നവീകരണം പോലുള്ള നീക്കങ്ങൾ ബിജെപിയുടെ ഹിന്ദു വോട്ടുകളുടെ അടിത്തറ നിലനിർത്താനും അത് കൂടുതൽ വിപുലീകരിക്കാനും പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് ലൗ ജിഹാദ്, യുസിസി, മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങിയ വിഷയങ്ങൾ കൂടുതൽ നിർണായകമാകുന്നത്.
തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് ബിജെപി കോൺഗ്രസിനെ ക്ഷണിക്കുകയാണ്. ശക്തമായ ഗ്രൗണ്ട് സപ്പോർട്ടുള്ളിടത്ത് കളിച്ചുജയിക്കുകയെന്നതും കോൺഗ്രസിനെ സംബന്ധിച്ച് ദുഷ്കരവുമാണ്. വൈകാരിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതെ നിൽക്കുകയാണ് ഇപ്പോൾ കോൺഗ്രസ് ലക്ഷ്യം.ഇക്കാരണത്താൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനെതിരെയും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങൾക്കെതിരെയും കാമ്പെയ്‌നുകൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് കഴിയാതെ പോകുന്നതും ഒരു വീഴ്ചയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.