ഭോപ്പാൽ: ലൗ ജിഹാദിനെതിരെയുള്ള നിയമം നിയമസഭയിൽ പാസ്സാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. നിയമം സംബന്ധിച്ച് ശനിയാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ നിയമപ്രകാരം ഒരാളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയനാക്കിയാൽ അഞ്ച് വർഷം വരെ തടവും, 25000 രൂപ വരെ പിഴയുമാണ് കിട്ടാവുന്ന ശിക്ഷ. സത്രീകളോ, മറ്റ് സംവരണ വിഭാഗങ്ങളെയോ ആണ് മത പരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതെങ്കിൽ ശിക്ഷ വീണ്ടും കൂടും 10 വർഷം വരെ തടവും, 50000 രൂപ വരെ പിഴയുമാണ് ലഭിക്കുക. മധ്യപ്രദേശിൽ (Madhya Pradesh) നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തിയായിരിക്കും. നടപടി.
ALSO READ: ജീന്‍സ് ധരിക്കാത്ത ഡാന്‍സ് ചെയ്യാത്ത ഭാര്യയെ വേണ്ട..! തലാഖ് ചൊല്ലി യുവാവ്
എന്നാൽ യുപിയിലെ (Uttar Pradesh) പോലെ സ്വന്തം ഇഷ്ട പ്രകാരം മതപരിവർത്തനം നടത്തുന്നവർക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാവേണ്ടുന്ന ആവശ്യം മധ്യപ്രദേശിലെ നിയമത്തിൽ ഇല്ല. പകരം മതപരിവർത്തനത്തിന് ഏത് പുരോഹിതനെയാണ് സമീപിക്കുന്നത് അവർ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചാൽ മതി. യുപിക്ക് പുറമെ ഹിമാചൽ പ്രദേശിലും നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് അവിടുത്തെ ബിജെപി സർക്കാർ.
ALSO READ: Covid വാക്സിനില്‍ പന്നിയുടെ കൊഴുപ്പ്, ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മതപണ്ഡിതര്‍
അതിനിടയിൽ ലൗ-ജിഹാദുമായി (Love Jihad) ബന്ധപ്പെട്ട് നിരവധി കേസ്സുകളാണ് യുപിയിൽ ഏടുക്കുന്നത്. പ്രതിദിനം ഒരാളെന്ന കണക്കിൽ ലൗ ജിഹാദ് കേസുകളിൽ യു.പിയിൽ അറസ്റ്റിലാവുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ മാത്രം 35 പേരാണ് വിവിധ കേസ്സുകളിൽ അറസ്റ്റിലായത്.ഡസൻ കണക്കിന് ഏഫ്.ഐ.ആറുകളും പൊലീസ് ഫയൽ ചെയ്യുന്നു. നിയമം പ്രാബല്യത്തിൽ വന്ന ആദ്യത്തെ ദിനം തന്നെ ബറേലിയിൽ നിന്നും ഒരാളെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy