Savusai: സോഷ്യൽ മീഡിയകളിൽ തരംഗമായി 'സാവുസായ്'! വൈറലായി മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിന്റെ ബീറ്റ്സ്

Hip Hop Song: മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് ​​റിലീസ് ചെയ്ത ​ഗാനം സോണി മ്യൂസിക്ക് സൗത്ത്'യു ട്യൂബ് ചാനലിലൂടെയാണ് ​പുറത്തുവിട്ടത്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2024, 09:03 PM IST
  • 'സാവുസായ്'ക്ക് വൻ വരവേൽപ്പാണ് മലയാളികളിൽ നിന്ന് ലഭിക്കുന്നത്
  • ​ഗാനത്തിന്റെ നിർമാണവും അശ്വിനാണ് നിർവഹിച്ചിരിക്കുന്നത്
Savusai: സോഷ്യൽ മീഡിയകളിൽ തരംഗമായി 'സാവുസായ്'! വൈറലായി മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിന്റെ ബീറ്റ്സ്

സോഷ്യൽ മീഡിയയിൽ വൈറലായി മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സം​ഗീതം പകർന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‌'സാവുസായ്'. ​​​​ഗാനം ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് ​​റിലീസ് ചെയ്ത ​ഗാനം സോണി മ്യൂസിക്ക് സൗത്ത്'യു ട്യൂബ് ചാനലിലൂടെയാണ് ​പുറത്തുവിട്ടത്.

ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ഗാനം ട്രെൻഡിങ്ങിലേക്ക് കുതിക്കുകയാണ്. ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് മലയാളത്തിൽ അധികം വന്നിട്ടില്ലാത്തതിനാൽ 'സാവുസായ്'ക്ക് വൻ വരവേൽപ്പാണ് മലയാളികളിൽ നിന്ന് ലഭിക്കുന്നത്. ​ഗാനത്തിന്റെ നിർമാണവും അശ്വിനാണ് നിർവഹിച്ചിരിക്കുന്നത്.

ALSO READ: സോഷ്യൽ മീഡിയ കത്തിച്ച് പുഷ്പയുടെ വരവ്! പുതിയ പോസ്റ്റർ പുറത്ത് വിട്ടു; ട്രെയിലർ റിലീസ് തിയതിയും പുറത്ത് വിട്ടു

"സം​ഗീതത്തിലേക്ക് ചുവടു വെക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ഇപ്പോൾ എനിക്ക് പത്തൊൻപത് വയസ്സായി. ലിൽ പയ്യൻ 2022 മുതൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പും ഡ്രില്ലുകളിലും ഞങ്ങൾ പര്യവേഷണം നടത്തിയിട്ടുണ്ട്. 'സാവുസായ്'യുടെ സൃഷ്ടി രസകരമായിരുന്നു. എല്ലാവരും ഇത് ആസ്വദിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇനിയും വ്യത്യസ്മായ ​സം​​ഗീതവുമായ് ഇനിയും ഞങ്ങൾ വരും. കാത്തിരിക്കുക." അശ്വിൻ പറയുന്നു.
 
"ഇതിനോടകം നിരവധി സംഗീത നിർമ്മാതാക്കളോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങൾ എന്നിലെ കലയെ വികസിപ്പിക്കാൻ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ​ഗാനമായ 'സാവുസായ്' സാംസ്കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളർച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ." ലിൽ പയ്യൻ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News