Vastu Tips: വീട്ടിൽ കിടക്ക ഏത് ദിശയിൽ ക്രമീകരിക്കണം? ഈ ഒരു തെറ്റ് നിങ്ങളുടെ ജീവിതം നശിപ്പിക്കും

വീട്ടിൽ എല്ലാ വസ്തുക്കളും ക്രമീകരിക്കുന്നതിന് വാസ്തുശാസ്ത്രത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കിടക്ക ഏത് ദിശയിൽ വയ്ക്കണമെന്നത് സംബന്ധിച്ചും വ്യക്തമാക്കുന്നു.

  • Nov 11, 2024, 16:37 PM IST
1 /4

വാസ്തുശാസ്ത്ര പ്രകാരം കിടക്ക ക്രമീകരിക്കുന്നതിന് ശുഭ, അശുഭ സ്ഥാനങ്ങൾ നിശ്ചയിച്ചിരിക്കുന്നു. ഇതിൽ വീഴ്ച വരുത്തുന്നത് ജീവിതത്തിൽ പല പ്രതിസന്ധികൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

2 /4

വാസ്തുശാസ്ത്ര പ്രകാരം, കിടക്ക ഒരിക്കലും ചുവരിനോട് ചേർത്തിടരുത്. ചുവരിൽ നിന്ന് കുറഞ്ഞത് ആറ് ഇഞ്ച് അകത്തി വേണം കട്ടിൽ ഇടാൻ. ഇത് പ്രാണികളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. വൃത്തിയാക്കാനും എളുപ്പമാണ്. വലുപ്പമുള്ള മുറിയാണെങ്കിൽ കട്ടിൽ മുറിയുടെ മധ്യഭാഗത്ത് ക്രമീകരിക്കാൻ ശ്രമിക്കുക.

3 /4

വാസ്തുശാസ്ത്ര പ്രകാരം, കിടക്ക കിടപ്പുമുറിയുടെ തെക്ക്-പടിഞ്ഞാറ് ദിശയിലാണ് ക്രമീകരിക്കേണ്ടത്. പാദങ്ങൾ വടക്ക് ദിശയിലും തല തെക്ക് ദിശയിലും വരുന്ന വിധത്തിൽ വേണം കിടക്കേണ്ടത്. ഒരിക്കലും പാദങ്ങൾ തെക്ക് ദിശയിൽ വരുന്ന വിധത്തിൽ ഉറങ്ങാൻ കിടക്കരുത്.

4 /4

രാത്രി ഉറങ്ങുമ്പോൾ തെക്ക്, പടിഞ്ഞാറ് ദിശകളിലേക്ക് തലവയ്ക്കുന്നതാണ് നല്ലത്. അബദ്ധത്തിൽ പോലും വടക്ക് ദിശയിലേക്ക് തല വയ്ക്കരുത്. ഇത് ജീവിതത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola