Lucknow: ലഖ്നൗവിൽ കാറിന് മുകളിലേക്ക് പരസ്യബോർഡ് വീണ് അമ്മയും മകളും കൊല്ലപ്പെട്ടു

Ekana Stadium: പ്രീതി ജഗ്ഗി (38), മകൾ ഏഞ്ചൽ (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ സർതാജ് ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 12:07 PM IST
  • പരസ്യബോർഡ് ഇവരുടെ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു
  • പരിക്കേറ്റ സർതാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
  • അപകടം സംബന്ധിച്ച് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് എസ്എച്ച്ഒ അറിയിച്ചു
  • സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു
Lucknow: ലഖ്നൗവിൽ കാറിന് മുകളിലേക്ക് പരസ്യബോർഡ് വീണ് അമ്മയും മകളും കൊല്ലപ്പെട്ടു

ലഖ്‌നൗ: ഏകാന സ്റ്റേഡിയത്തിന് സമീപം പരസ്യബോർഡ് കാറിന് മുകളിൽ വീണ് അമ്മയും മകളും കൊല്ലപ്പെട്ടു. സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഗാസിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ദിരാ നഗർ കോളനിയിലെ താമസക്കാരായ പ്രീതി ജഗ്ഗി (38), മകൾ ഏഞ്ചൽ (15) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കോർപ്പിയോ വാഹനത്തിന് മുകളിലേക്ക് പരസ്യ ബോർഡ് വീണാണ് അപകടം സംഭവിച്ചതെന്ന് തായി ഗോസൈഗഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എഎസ്പി) അമിത് കുമാവത് പറഞ്ഞു. പ്രീതി ജഗ്ഗിയും മകളും ഡ്രൈവർ സർതാജിനൊപ്പം (28) ഒരു മാളിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് സുശാന്ത് ഗോൾഫ് സിറ്റി എസ്എച്ച്ഒ അതുൽ കുമാർ ശ്രീവാസ്തവ പറഞ്ഞു.

ALSO READ: AI Camera: എഐ ക്യാമറ പ്രവർത്തനം തുടങ്ങിയപ്പോൾ നിയമലംഘനം കുറഞ്ഞെന്ന് ​ഗതാ​ഗതവകുപ്പ്

സ്‌റ്റേഡിയത്തിന്റെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിലെ പരസ്യബോർഡ് ഇവരുടെ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ സർതാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ച് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് എസ്എച്ച്ഒ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News