Indian Railway: 450+ ട്രെയിനുകൾ... 23 പ്ലാറ്റ്‌ഫോമുകൾ... ഇന്ത്യയിലെ ഏറ്റവും വലിയ 5 റെയിൽവേ സ്റ്റേഷനുകൾ ഇവയാണ്!

Largest Railway stations in india: ഇന്ത്യൻ റെയിൽവേയെ ഇന്ത്യയുടെ ലൈഫ് ലൈൻ എന്നു തന്നെ വിശേഷിപ്പിക്കാം. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 06:42 PM IST
  • അതിൽ 2 കോടി 40 ലക്ഷം ആളുകൾ ആണ് സഞ്ചരിക്കുന്നത്.
  • ഇന്ത്യൻ റെയിൽവേയ്ക്ക് പ്രധാനമായി 5 വലിയ സ്റ്റേഷനുകൾ ആണുള്ളത്.
Indian Railway: 450+ ട്രെയിനുകൾ... 23 പ്ലാറ്റ്‌ഫോമുകൾ... ഇന്ത്യയിലെ ഏറ്റവും വലിയ 5 റെയിൽവേ സ്റ്റേഷനുകൾ ഇവയാണ്!

ഇന്ത്യൻ റെയിൽവേയെ ഇന്ത്യയുടെ ലൈഫ് ലൈൻ എന്നു തന്നെ വിശേഷിപ്പിക്കാം. റെയിൽവേ ഇല്ലാത്ത ഒരു ഇന്ത്യയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയുമോ? ഏതൊരു ഇന്ത്യക്കാരന്റെയും ജീവിതത്തിൽ റെയിൽവേ ഒരു പ്രാധാന പങ്കു വഹിക്കുന്നു. ഒരു തവണയെങ്കിലും ഇന്ത്യൻ റെയിൽവേയുടെ സേവനം പ്രയോജനപ്പെടുത്താത്തവർ ഉണ്ടാവില്ല. കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം 13,169 പാസഞ്ചർ ട്രെയിനുകൾ ഓടുന്നുണ്ട്. അതിൽ 2 കോടി 40 ലക്ഷം ആളുകൾ ആണ് സഞ്ചരിക്കുന്നത്. അത്തരത്തിലുള്ള നമ്മുടെ ഇന്ത്യൻ റെയിൽവേയ്ക്ക് പ്രധാനമായി 5 വലിയ സ്റ്റേഷനുകൾ ആണുള്ളത്. 

ഇന്ത്യൻ റെയിൽവേ ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ്, എന്നാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ പ്ലാറ്റ്‌ഫോം ഉള്ളത് ഇന്ത്യൻ റെയിൽവേയ്ക്കാണ്. പ്രത്യേകിച്ച് പ്രധാന സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ കാര്യത്തിൽ.  രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളെക്കുറിച്ച് അറിയാം. അതിൽ ആദ്യം വരുന്നത്, 

കൊൽക്കത്ത ഹൗറ റെയിൽവേ ജംഗ്ഷന്റെ അഭിമാനം

ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഹൗറയാണ്. അത് പശ്ചിമ ബംഗാളിലാണ്. കൊൽക്കത്തയുടെ അഭിമാനം എന്നാണ് ഹൗറ ജംഗ്ഷൻ അറിയപ്പെടുന്നത്. 23 പ്ലാറ്റ്‌ഫോമുകളും 26 ട്രാക്കുകളുമുണ്ട്.  ഈ സ്റ്റേഷനിലൂടെ ദിവസവും 133 ട്രെയിനുകൾ 360 പാസഞ്ചർ ട്രെയിനുകൾ ഓടുന്നു.

ALSO READ: നാഗമണിക്ക് കാവലിരിക്കുന്ന നാഗം, വീഡിയോ വൈറൽ..!

സീൽദാ റോയൽ സ്റ്റേഷൻ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷൻ എന്നാണ് സീൽദാ റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ഈ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായിട്ട് 158 വർഷം പൂർത്തിയായി. സീൽദാ സ്റ്റേഷനിൽ നിന്ന് പ്രതിദിനം 320 ട്രെയിനുകൾ പുറപ്പെടുന്നു. ഏകദേശം 12 ലക്ഷം യാത്രക്കാർ അതിൽ സഞ്ചരിക്കുന്നു. ഇതിൽ 39 ട്രെയിനുകൾ ഇവിടെ നിന്നാണ് സർവീസ് നടത്തുന്നത്. ഈ റെയിൽവേ സ്റ്റേഷനിൽ ആകെ 27 ട്രാക്കുകളും 21 പ്ലാറ്റ്ഫോമുകളുമുണ്ട്.

മുംബൈ CST

മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഛത്രപതി ശിവജി ടെർമിനസ് ഇന്ത്യൻ റെയിൽവേയുടെ അഭിമാനമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വിക്ടോറിയ ടെർമിനസ് എന്നായിരുന്നു ഈ മഹത്തായ സ്റ്റേഷന്റെ പേര്. മുംബൈ ഛത്രപതി ശിവാജി ടെർമിനസിൽ നിന്ന് പ്രതിദിനം 30 പാസഞ്ചർ ട്രെയിനുകൾ ഉണ്ട്. ഈ റെയിൽവേ സ്റ്റേഷനിൽ 20 ട്രാക്കുകളും 18 പ്ലാറ്റ്ഫോമുകളുമുണ്ട്.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ

രാജ്യത്തിന്റെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ്. പ്രതിദിനം 270 പാസഞ്ചർ ട്രെയിനുകൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്നു. ഇവിടെ ട്രാക്കുകളുടെയും പ്ലാറ്റ്ഫോമുകളുടെയും എണ്ണം യഥാക്രമം 18 ഉം 16 ഉം ആണ്.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ

ദക്ഷിണേന്ത്യയിൽ സ്ഥിതി ചെയ്യുന്ന ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ മികച്ച 5 റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. പ്രതിദിനം 50 ലക്ഷം പേരാണ് ഇവിടെ നിന്ന് യാത്ര ചെയ്യുന്നത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 30 ട്രാക്കുകളും 12 പ്ലാറ്റ്ഫോമുകളുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News