ന്യുഡൽഹി: ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ 21 വർഷം പൂർത്തിയായി. 1999 ലെ ജൂലൈ 26 നാണ് ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയിച്ചത്. കാർഗിൽ വിജയ ദിവസത്തിന്റെ ചടങ്ങിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, സിഡിഎസ് ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവികൾ എന്നിവർ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു.
രാവിലെ 9 മണിയ്ക്കായിരുന്നു ചടങ്ങുകൾ നടന്നത്. കാര്‍ഗിലിൽ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിന്റെ 21-ാം വാര്‍ഷികത്തില്‍ ഏറ്റവും ഭീഷണമായ സാഹചര്യത്തെ നേരിട്ട് നേടിയ വിജയത്തിന് ധീര സൈനികരെ പ്രണമിക്കുന്നുവെന്ന് ട്വിറ്ററിലൂടെ പ്രതിരോധ മന്ത്രി അറിയിച്ചു.
On the 21st anniversary of Kargil Vijay, I would like to salute the brave soldiers of the Indian Armed Forces who fought the enemy under the most challenging conditions that the world had witnessed in the recent history. #CourageInKargil
— Rajnath Singh (@rajnathsingh) July 26, 2020
Also read: കാര്‍ഗില്‍ വിജയദിനം;ഐതിഹാസിക വിജയത്തിന് 21 വയസ്
കാർഗിൽ വിജയ് ദിവസത്തിന്റെ അനുസ്മരണ എന്നോണം ഇന്ന് കാര്‍ഗില്‍ മേഖലകളിലും ജമ്മുകശ്മീരിലെ സൈനിക ആസ്ഥാനങ്ങളിലും ചടങ്ങുകള്‍ നടന്നു. അതാത് പ്രദേശത്തിന്റെ ചുമതലവഹിക്കുന്ന സൈനിക മേധാവികളും ധീരസൈനികരുടെ ബലിദാനത്തെ അനുസ്മരിച്ചു. മാത്രമല്ല സംസ്ഥാനങ്ങളിലെ സൈനിക ക്യാമ്പുകളിലും ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കോറോണ മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കാർഗിൽ വിജയ ദിവസമായ ഇന്ന് വലിയ ആഘോഷങ്ങളൊന്നും ഇല്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.