Kanchanjungha Express: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 15 മരണം, നിരവധി പേർക്ക് പരിക്ക്

Kanchanjungha Express train accident: യാത്രക്കാരുമായി പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന് പിന്നിലേയ്ക്ക് ചരക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2024, 12:56 PM IST
  • കാഞ്ചന്‍ജംഗ എക്‌സ്പ്രസും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു.
  • ചരക്ക് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
  • സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
Kanchanjungha Express: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 15 മരണം, നിരവധി പേർക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ അപകടം. കാഞ്ചന്‍ജംഗ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ 15 പേർ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സിലിഗുരുവിലാണ് അപകടമുണ്ടായത്. 

കാഞ്ചന്‍ജംഗ എക്‌സ്പ്രസും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. സിലിഗുരുവിലെ രംഗപാണി മേഖലയില്‍ വെച്ച് ചരക്ക് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരുമായി ന്യൂ ജല്‍പായ്ഗുരു സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിച്ചതിന് പിന്നാലെയായിരുന്നു അപകടം. മൂന്ന് കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്. മരിച്ചവരിൽ 3 പേർ റെയിൽവേ ജീവനക്കാരാണെന്നാണ് വിവരം. ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റുമാരും കാഞ്ചൻജംഗ എക്സ്പ്രസിന്റെ ഗാർഡും മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

ALSO READ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് സ്റ്റാലിന്‍

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റും ഡോക്ടര്‍മാരും ആംബുലന്‍സുകളും അപകട സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ടെന്നും അടിയന്തരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ഇതിനിടെ റെയിൽവേ മന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News