New Delhi: രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് ശേഷം ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്‍റെ തലപ്പത്ത് എത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി കിരൺ റിജിജു, മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്, സുപ്രീം കോടതി ജഡ്ജിമാർ, മറ്റ് പ്രമുഖർ പങ്കെടുത്തിരുന്നു.
സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ഒക്‌ടോബർ 11 ന് മുൻ CJI യു യു ലളിത് തന്‍റെ പിൻഗാമിയായി ശുപാർശ ചെയ്യുകയായിരുന്നു. ഒക്ടോബർ 17 ന് രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചു. നവംബർ 8 നാണ് ജസ്റ്റിസ് യു യു ലളിത് വിരമിച്ചത്.
Also Read: CJI DY Chandrachud: ഇന്ന് ചുമതലയേൽക്കുന്ന പുതിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ കുറിച്ചറിയാം
ഡി വൈ ചന്ദ്രചൂഡ് ഈ പദവിയില്‍ എത്തിയതോടെ ഒരു പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.
മുൻ സുപ്രീം കോടതി ജഡ്ജി വൈ വി ചന്ദ്രചൂഡിന്‍റെ മകനാണ് ജസ്റ്റിസ് DY ചന്ദ്രചൂഡ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്. അദ്ദേഹത്തിന്‍റെ പദവിയിലാണ് ഇപ്പോള്‍ മകനും എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് ഉന്നത ന്യായപീഠത്തിന്‍റെ തലപ്പത്ത് തുടർന്നു.
Also Read: Gujarat Assembly Election 2022: 10 തവണ കോണ്‍ഗ്രസ് MLA, മോഹൻ സിംഗ് റാത്വ ഇനി BJPയുടെ പോരാളി
രാജ്യത്തെ ന്യായാസനത്തിന്‍റെ ഏറ്റവും ഉന്നത പദവിയില്‍ അദ്ദേഹം രണ്ടു വര്‍ഷം അതായത്, 2024 നവംബർ 10 വരെ തുടരും. 1959 നവംബർ 11 ന് ജനിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് 2016 മെയ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായത്. സുപ്രീംകോടതി ജഡ്ജിമാർക്ക് 65 വയസുവരെ സര്‍വീസില്‍ തുടരാം.
ചരിത്രപരമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ച നിരവധി ഭരണഘടനാ ബെഞ്ചുകളിലും സുപ്രീംകോടതി ബെഞ്ചുകളിലും ജസ്റ്റിസ് ചന്ദ്രചൂഡ് ഭാഗമായിരുന്നു. അയോധ്യ ഭൂമി തർക്കം, ഐപിസി സെക്ഷൻ 377 പ്രകാരം സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കൽ, ആധാർ പദ്ധതിയുടെ സാധുതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ശബരിമല വിഷയം, സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കൽ, ഇന്ത്യൻ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കോവിഡ് സമയത്ത് വെർച്വൽ ഹിയറിംഗ് അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...