Job Cut: 2025 ആകുമ്പോഴേക്കും ഓരോ 10 പേരിലും 6 പേർക്ക് ജോലി നഷ്ടമാകും!

WEF Job Cut Alert: ജോലി വെട്ടിക്കുറയ്ക്കുന്നതിന്റെ (Job Cut) കാരണം നിരവധി ആളുകൾക്ക് ഇതിനകം തന്നെ അറിയാം അല്ലെ? അടുത്തിടെയുള്ള റിപ്പോർട്ട് അനുസരിച്ച് കൊറോണ കാലഘട്ടത്തിന് മുമ്പ് യന്ത്രങ്ങൾ കാരണം ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറച്ചിരുന്നു.  

Written by - Ajitha Kumari | Last Updated : Apr 4, 2021, 01:49 PM IST
  • WEF ന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്
  • 2025 ൽ 10 ൽ 6 പേർക്ക് ജോലി നഷ്ടപ്പെടും
  • കൊറോണ കാരണം ഉണ്ടായ ലോക്ഡൗൺ സമയത്ത് ഇന്ത്യ ഉൾപ്പെടെ ദശലക്ഷക്കണക്കിന് കമ്പനികളാണ് അടച്ചുപൂട്ടിയത്
Job Cut: 2025 ആകുമ്പോഴേക്കും ഓരോ 10 പേരിലും 6 പേർക്ക് ജോലി നഷ്ടമാകും!

ന്യൂഡൽഹി: യന്ത്രവൽക്കരണം കാരണം (Automation) നേരത്തെ വെട്ടിക്കുറച്ചിരുന്ന ജോലിയ്ക്ക് പുറമെ വീണ്ടും ഒരു മോശം വാർത്ത കൂടി. 

കൊറോണ പകർച്ചവ്യാധി മൂലം കഴിഞ്ഞ വർഷം ഉണ്ടായ ലോക്ഡൗൺ സമയത്ത് ഇന്ത്യ ഉൾപ്പെടെ ലോകത്താകമാനം ദശലക്ഷക്കണക്കിന് കമ്പനികളാണ് അടച്ചുപൂട്ടിയത്.  കൊവിഡ് -19 ന്റെ (Covid19) ആഘാതത്തിൽ നിന്നും ആളുകൾ ഇതുവരെയും കരകയറിയിട്ടില്ല. 

ഈ മോശം ഘട്ടത്തിനിടയിൽ, വേൾഡ് ഇക്കണോമിക് ഫോറം (World Economic Forum) റിപ്പോർട്ടിന്റെ പ്രവചനം വീണ്ടും ഭയം ഉളവാക്കുന്നു.   റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത നാല് വർഷത്തിനുള്ളിൽ അതായത് 2025 ഓടെ ഓരോ 10 പേരിൽ 6 പേർക്ക് ജോലി നഷ്‌ടപ്പെടേണ്ടി വരും എന്നാണ്.

Also Read: OMG! TB ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ യുവതിയുടെ ശ്വാസകോശത്തിൽ നിന്നും ലഭിച്ചത്! 

ഈ ജോലി വെട്ടിക്കുറച്ചതിന്റെ (Job Cut) കാരണത്തെക്കുറിച്ച് നിരവധി ആളുകൾക്ക് ഇതിനകം തന്നെ അറിയാം. അടുത്തിടെയുള്ള റിപ്പോർട്ട് അനുസരിച്ച് കൊറോണ കാലഘട്ടത്തിന് മുമ്പ് യന്ത്രങ്ങൾ കാരണം ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറച്ചിരുന്നു. 

ശേഷം കൊറോണ മഹാമാരി കാരണം യന്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് നിരവധിപേർക്ക് ജോലി നഷ്ടപ്പെടാൻ കാരണമായി.  കൂടാതെ കൊവിഡ് മഹാമാരി കാരണമുള്ള സാമൂഹ്യ അകലം പാലിക്കേണ്ടത് കാരണം ജോലിക്കാരുടെ എണ്ണം വെട്ടിചുരുക്കിയത് പലർക്കും ജോലി നഷ്ടപ്പെടുന്നതിന് കാരണമായി.

ഈ കാലഘട്ടത്തിൽ, ആളുകൾക്ക് വലിയ തോതിൽ ജോലി നഷ്‌ടപ്പെടേണ്ടിവരും. 19 രാജ്യങ്ങളിലെ Price Water House Cooper Company ൽ ജോലി ചെയ്യുന്ന 32,000 ജീവനക്കാരെക്കുറിച്ചുള്ള ഗവേഷണത്തിന് ശേഷമാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Also Read: LPG Booking Offer: 809 രൂപയുടെ എൽപിജി സിലിണ്ടർ വെറും 9 രൂപയ്ക്ക്.. അറിയാം!

സർവേയിൽ പങ്കെടുത്ത 40% ജീവനക്കാർക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ അവരുടെ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അതേസമയം 56% ആളുകളും ഭാവിയിൽ ദീർഘകാലത്തേക്ക് തൊഴിൽ ഓപ്ഷനുകൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 60% ൽ കൂടുതൽ ആളുകൾ ജോലി സുരക്ഷിതമാക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

റിപ്പോർട്ട് അനുസരിച്ച് 80% തൊഴിലാളികളും പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതിലൂടെ സ്വന്തം നൈപുണ്യ വികസനത്തിനായി പ്രവർത്തിക്കുന്നുവെന്നാണ്. പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് അറിയുന്നതിൽ ആയിരക്കണക്കിന് ആളുകൾക്ക് ആത്മവിശ്വാസമുണ്ട്.

Also Read: മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്ന മാധുരിയുടെ ചിത്രങ്ങൾ വൈറലാകുന്നു

മെഷീനുകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും (എഐ) കൂടുതലായി ആശ്രയിക്കുന്നത് കാരണം 85 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് കഴിഞ്ഞ വർഷത്തെ WEF റിപ്പോർട്ടിൽ പറയുന്നു. ഇനി 2025 ലെ ഏറ്റവും ഞെട്ടിക്കുന്ന ഈ പ്രവചനം ജനങ്ങളുടെ ആശങ്ക തീർച്ചയായും ഉയർത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

 

Trending News