Waiting Ticket Rules: വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താല്‍ ഇനി മുതല്‍ 500 രൂപ പിഴ..!!

നിങ്ങൾ സാധാരണയായി ട്രെയിന്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ റെയില്‍വേ നിയമങ്ങളില്‍ വരുത്തിയിരിയ്ക്കുന്ന മാറ്റം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അതായത്, ഇനി മുതല്‍  ട്രെയിനില്‍ യാത്ര ചെയ്യുമ്പോൾ കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 03:49 PM IST
  • ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
  • അഥവാ സ്ഥിരീകരിച്ച ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌താല്‍ റെയില്‍വേ പിഴ ഈടാക്കും.
Waiting Ticket Rules: വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താല്‍ ഇനി മുതല്‍ 500 രൂപ പിഴ..!!

Indian Railways Waiting Ticket New Rules: നിങ്ങൾ സാധാരണയായി ട്രെയിന്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ റെയില്‍വേ നിയമങ്ങളില്‍ വരുത്തിയിരിയ്ക്കുന്ന മാറ്റം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അതായത്, ഇനി മുതല്‍  ട്രെയിനില്‍ യാത്ര ചെയ്യുമ്പോൾ കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. 

ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്‍റെയും പുരോഗതിയുടെയും  പാതയിലാണ്. ആധുനികവത്ക്കരണത്തിന്‍റെ പാതയിലൂടെ കടന്നുപോകുന്ന റെയില്‍വേ നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ചെറിയ   കാര്യങ്ങളില്‍ പോലും ശ്രദ്ധ ചെലുത്തുന്നുണ്ട് ഇന്ത്യന്‍ റെയില്‍വേ. 

Also Read: Indian Railway Update: ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, 117 ട്രെയിനുകള്‍ ഇന്ന് ഓടില്ല

അടുത്തിടെ റെയില്‍വേ ഒരു പ്രധാന നിയമ പരിഷ്ക്കരണം നടപ്പാക്കിയിട്ടുണ്ട്. അതനുസരിച്ച്   ഇനി മുതല്‍ ട്രെയിനില്‍ യാത്ര  ചെയ്യാന്‍ കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത്  അനിവാര്യമാണ്. അഥവാ സ്ഥിരീകരിച്ച ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌താല്‍ റെയില്‍വേ പിഴ ഈടാക്കും.  

അതായത്, പുതിയ നിയമം അനുസരിച്ച് വെയ്റ്റി൦ഗ് ടിക്കറ്റുമായി യാത്ര ചെയ്യുന്ന ഒരാൾ പിടിക്കപ്പെട്ടാൽ പിഴ അടയ്‌ക്കേണ്ടി വരും. ഉത്സവ സീസൺ  ആരംഭിക്കുന്ന സാഹചര്യത്തില്‍ ട്രെയിനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ അവസരത്തില്‍ യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഈ തീരുമാനം. മാത്രമല്ല ട്രെയിനിലെ തിരക്കുകള്‍ കണക്കിലെടുത്ത് റെയിൽവേ നിരവധി പുതിയ ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്.

റെയില്‍വേ നടപ്പാക്കുന്ന പുതിയ നിയമ പ്രകാരം  വെയിറ്റിംഗ് ടിക്കറ്റിൽ യാത്ര ചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിയ്ക്കുകയാണ്. കൂടാതെ, ടിക്കറ്റ് പരിശോധനയും റെയില്‍വേ കര്‍ശനമാക്കിയിരിയ്ക്കുകയാണ്. റെയില്‍വേ നല്‍കുന്ന കണക്കനുസരിച്ച് പ്രതിദിനം നാലായിരം മുതൽ ആറായിരം വരെ യാത്രക്കാരാണ് വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത്. ഇത്, മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുക മാത്രമല്ല, കോച്ചുകളില്‍ വന്‍ തിരക്കിന് ഇടയാക്കുകയും ചെയ്യന്നു.  

യാത്രക്കാരുടെ ഇത്തരം അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വേ ഈ പുതിയ നിയമങ്ങള്‍  നടപ്പക്കിയിരിയ്ക്കുന്നത്.  അതായത് പുതിയ നിയമം നടപ്പില്‍ വന്നതിടെ  ഒരു യാത്രക്കാരൻ വെയിറ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാൽ, 500 രൂപ  പിഴ ഈടാക്കും. അതിനാല്‍,  ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം,  

അതുകൂടാതെ, മട്ടു പ്രധാനമാറ്റം, ട്രെയിനുകളിൽ  പുതപ്പ്, ഷീറ്റ്,  തലയണ  തുടങ്ങിയ സൗകര്യങ്ങള്‍  പുനരാരംഭിച്ചു എന്നതാണ്.  എസി കോച്ചിൽ യാത്ര ചെയ്യുന്നവർക്ക്  ഇത് വലിയ ആശ്വാസകരമായ സംഗതിയാണ്. എന്നാല്‍, മറ്റൊരു പ്രധാന കാര്യം ഇത്തവണ ഈ സേവനം യാത്രക്കാർക്ക് സൗജന്യമായി നൽകില്ല എന്നതാണ്.  ഇതിനായി യാത്രക്കാര്‍ക്ക് പണം നൽകേണ്ടിവരും. കൂടാതെ, സമ്പൂർണ കിറ്റും റെയിൽവേ യാത്രക്കാർക്ക് നൽകും. ഇതിന്‍റെ വില 300 രൂപയാണ്.  പൂർണ്ണ കിറ്റ് വാങ്ങണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം  വാങ്ങാം.  ഏതൊരു യാത്രക്കാരനും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News