IRCTC Update: മോശം കാലാവസ്ഥ, 400 ലധികം ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഉത്തരേന്ത്യയിലെ മോശം  കാലാവസ്ഥ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 10:32 AM IST
  • റെയില്‍വേ ഏറ്റവും ഒടുവില്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 400 ലധികം ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്.
  • പാസഞ്ചര്‍, മെയില്‍ എക്സ്പ്രസ്സ്‌ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടും
IRCTC Update: മോശം കാലാവസ്ഥ,  400 ലധികം ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

Indian Raiways Update: ഉത്തരേന്ത്യയിലെ മോശം  കാലാവസ്ഥ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്. 

റെയില്‍വേ (Indian Railway) ഏറ്റവും ഒടുവില്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  400 ലധികം ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്.  പാസഞ്ചര്‍, മെയില്‍ എക്സ്പ്രസ്സ്‌ തുടങ്ങിയവ  റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടും.  ഈ സാഹചര്യത്തില്‍ യാത്ര പുറപ്പെടും മുന്‍പ് ട്രെയിനിന്‍റെ അവസ്ഥ പരിശോധിക്കുക. 

രാജ്യത്തുടനീളമുള്ള റെയിൽവേയുടെ വിവിധ സോണുകളിലെ കാലാവസ്ഥാ വ്യതിയാനം, അറ്റകുറ്റപ്പണികൾ, മറ്റ് നിരവധി കാരണങ്ങൾ എന്നിവ കണക്കിലെടുത്താണ് റെയിൽവേ ഈ തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. 

Also Read:  IRCTC Latest News: ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്‍പ് യാത്രക്കാർക്ക് ബോർഡിംഗ് സ്റ്റേഷന്‍ മാറ്റാം, എങ്ങനെയെന്ന് അറിയാം

റെയിൽവേയുടെ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിന്‍റെ (NTES) ഔദ്യോഗിക വെബ്‌സൈറ്റില്‍  റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക കാണുവാന്‍ സാധിക്കും. 

Also Read: IRCTC Big Alert...!! ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി Aadhar, PAN രേഖകള്‍ വേണം, തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ Indian Railway

ശൈത്യം കടുത്തതോടെ ഉത്തരേന്ത്യയിലേയ്ക്കുള്ള  ട്രെയിന്‍ യാത്ര ദുഷ്ക്കരമായി മാറുകയാണ്.  കടുത്ത മൂടല്‍മഞ്ഞ് മൂലം  ദൃശ്യപരത   (Visibility) കുറഞ്ഞതോടെ നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 

ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് കാണപ്പെടുന്നതിനാല്‍ ഇത്  ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുമെന്ന്  റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

Also Read: Indian Railways IRCTC Update: ട്രെയിന്‍ യാത്രയില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട, തിരികെ കിട്ടാന്‍ ഇതാ വഴിയുണ്ട്

തിങ്കളാഴ്ച രാവിലെമുതല്‍  ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ഇടതൂർന്നതും വളരെ ശക്തവുമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  അടുത്ത ദിവസങ്ങളില്‍ ഇതേ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

മോശം കാലാവസ്ഥ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിക്കുമെന്നും യാത്രക്കാര്‍  ശ്രദ്ധിക്കണമെന്നും റെയില്‍വേ അറിയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News