ഇന്ത്യയുടെ വാക്‌സിൻ നിർമ്മാണ ശേഷി ലോകത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യം ആണെന്ന് യുഎൻ മേധാവി (UN Chief)അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മാത്രമല്ല കോവിഡ് 19 (Covid 19) മഹാമാരി എന്ന പ്രതിസന്ധി മറികടക്കാൻ ലോകത്തിന്റെ പല ഭാഗത്തും വാക്‌സിൻ എത്തിച്ച ഇന്ത്യയെ (India) അഭിനന്ദിക്കുകയും ചെയ്തു.
കോവിഡ് 19 (Covid 19) മഹാമാരിയെ നടത്തുന്ന നടത്തുന്ന ഗ്ലോബൽ വാക്‌സിൻ ക്യാമ്പയ്‌നിൽ സുപ്രധാന പങ്ക് വഹിക്കാനുള്ള എല്ലാ സജ്ജീകരണവും ഇന്ത്യയിൽ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും യുഎൻ സെക്രട്ടറി ജനറൽ (UN Secretary - General)പറഞ്ഞു.
ALSO READ: Budget Session 2021: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
"ലോകത്തിന്റെ ഇന്നത്തെ ഏറ്റവും മികച്ച സ്വത്താണ് ഇന്ത്യയുടെ വാക്‌സിൻ ഉൽപാദന ശേഷി എന്ന് ഞാൻ വിശ്വസിക്കുന്നു. അത് മനസിലാക്കാനും പൂർണമായി ഉപയോഗിക്കാനും ലോകത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും," അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ (India) തന്റെ അയൽരാജ്യങ്ങൾക്ക് ഇതുവരെ 55 ഡോസ് കോവിഡ് വാക്‌സിൻ നൽകി കഴിഞ്ഞു.
ALSO READ: India യിലെ ആദ്യ 5G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് Airtel
ഒമാൻ, കാരികോം രാജ്യങ്ങൾ, നിക്കരാഗ്വ, പസഫിക് ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വാക്‌സിനേഷൻ ഡോസുകൾ എത്തിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (MEA)വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യാഴാഴ്ച പറഞ്ഞു. ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്യൂണൈസേഷന്റെ (GAVI) കോവാക്സ് പദ്ധതി പ്രകാരം ആഫ്രിക്കയ്ക്ക് (Africa) ഒരു കോടി അല്ലെങ്കിൽ 10 ദശലക്ഷം വാക്സിൻ ഡോസുകളും ഐക്യരാഷ്ട്ര സംഘടനയുടെ (UN) ആരോഗ്യ പ്രവർത്തകർക്ക് 10 ലക്ഷം വാക്‌സിൻ ഡോസുകളും നൽകാനാണ് ന്യൂഡൽഹി പദ്ധതിയിടുന്നതെന്ന് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
ALSO READ: UK Corona Virus Mutant Strain: UK - India വിമാനങ്ങളുടെ യാത്രാ നിയന്ത്രണം February 14-വരെ നീട്ടി
ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് മൃതസഞ്ജീവിനിയുമായി പോകുന്ന ഹനുമാന്റെ ചിത്രം tweet ചെയ്ത് ബ്രസീലിയൻ പ്രസിഡന്റ് Jair M Bolsonaro ജനുവരി 22ന് നന്ദി അറിയിച്ചിരുന്നു. പ്രധാനമന്ത്രി Modiയെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന ട്വീറ്റിൽ കോവിഡ് പ്രതിസന്ധികൾ മറികടക്കാൻ ഉജ്ജിതമായ ഒരു പങ്കാളിയെ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും Bolsonaro പറഞ്ഞു. രണ്ട് മില്യൺ Covishield വാക്‌സിൻ ഡോസുകളാണ് ഇന്ത്യ ബ്രസീലിനെത്തിച്ച് നൽകിയത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിനുകളുടെ മികവ് പുറത്തുവന്നതോടെ നിരവധി രാജ്യങ്ങളാണ് വാക്സിനായി ഇന്ത്യയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...