Garvi Gujarat Tour: സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുമായി IRCTC യുടെ ഗർവി ഗുജറാത്ത് യാത്ര, ഡീലക്സ് എ.സി ടൂറിസ്റ്റ് ട്രെയിൻ യാത്രയ്ക്കൊരുങ്ങാം..

Garvi Gujarat Tour:  ഒരു സ്റ്റാർ ഹോട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങൾ എല്ലാം ഉണ്ട്  ഈ ട്രെയിനില്‍.... ഭക്ഷണം കഴിക്കാൻ മേശയും കസേരയും ക്രമീകരിച്ച അടിപൊടി റസ്റ്റോറന്‍റുകൾ, മോഡേൺ അടുക്കള, വിളമ്പിത്തരാൻ പ്രത്യേകം ജീവനക്കാർ എല്ലാം. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2023, 02:57 PM IST
  • ഒരു സ്റ്റാർ ഹോട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങൾ എല്ലാം ഉണ്ട് ഈ ട്രെയിനില്‍.... ഭക്ഷണം കഴിക്കാൻ മേശയും കസേരയും ക്രമീകരിച്ച അടിപൊടി റസ്റ്റോറന്‍റുകൾ, മോഡേൺ അടുക്കള, വിളമ്പിത്തരാൻ പ്രത്യേകം ജീവനക്കാർ എല്ലാം.
Garvi Gujarat Tour: സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുമായി IRCTC യുടെ ഗർവി ഗുജറാത്ത് യാത്ര, ഡീലക്സ് എ.സി ടൂറിസ്റ്റ് ട്രെയിൻ യാത്രയ്ക്കൊരുങ്ങാം..

Garvi Gujarat Tour: ഏഴ് രാത്രികളും എട്ട് പകലും.... ഗുജറാത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കൊരു യാത്ര. അതും ഇന്ത്യൻ റെയിൽവെയുടെ ലക്ഷ്വറി സൗകര്യങ്ങൾ ആസ്വദിച്ച്.   ഭാരത് ഗൗരവ് സ്കീമിൽപ്പെട്ട  ഡീലക്സ് എ.സി ടൂറിസ്റ്റ് ട്രെയിൻ ആണ് ഡൽഹിയിൽ നിന്ന് യാത്ര തുടങ്ങിയത്. 

ഒരു സ്റ്റാർ ഹോട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങൾ എല്ലാം ഉണ്ട്  ഈ ട്രെയിനില്‍.... ഭക്ഷണം കഴിക്കാൻ മേശയും കസേരയും ക്രമീകരിച്ച അടിപൊടി റസ്റ്റോറന്‍റുകൾ, മോഡേൺ അടുക്കള, വിളമ്പിത്തരാൻ പ്രത്യേകം ജീവനക്കാർ എല്ലാം. 

Also Read:  Bribe Case Update: 40 ലക്ഷമല്ല, ബിജെപി എംഎൽഎയുടെ മകന്‍റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് കോടികളുടെ നോട്ട് കൂമ്പാരം...!! 

കിടക്കാൻ പ്രത്യേകം വേർതിരിച്ച മിനി റൂമുകൾ. റൂം രണ്ടോ നാലോ പേർക്ക് ഷെയർ ചെയ്യാം. കിടക്കയും കിടക്കവിരിയും തലയിണയും ഉണ്ട്. ബെഡിന് അടുത്ത് തന്നെ ഓരോരുത്തർക്കും പ്രത്യേകം കുടിവെള്ള കുപ്പികൾ. കയ്യിലുള്ള പണമോ രേഖകളോ സൂക്ഷിക്കാനുള്ള ലോക്കറുകളും റൂമുകളിലുണ്ട്. സ്ലൈഡ് ചെയ്യാവുന്ന റൂം വാതിലുകളും കർട്ടനുകളും യാത്രക്കാർക്ക് സ്വകാര്യത നൽകും. പിന്നെ സെൻസറിൽ പ്രവർത്തിക്കുന്ന ബാത്ത് റൂമും, കുളിക്കാൻ ഷവറുകളും..

Also Read:  FD Interest Rate Hike: സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, പലിശയ്ക്കൊപ്പം ബോണസും നല്‍കുന്നു ഈ ബാങ്കുകള്‍ 

വൃത്തിയുടെ കാര്യത്തിലും വിട്ടുവീഴ്ച ഇല്ല. എല്ലാ ദിവസവും രണ്ട് നേരം നിലമടക്കം തുടച്ച് വൃത്തിയാക്കും. ജീവനക്കാരെത്തി യാത്രക്കാരുടെ ആവശ്യങ്ങൾ തിരക്കിക്കൊണ്ടിയിരിക്കും.  അതിനായി ഓരോ യാത്രക്കാരനും രണ്ട് അസിസ്റ്റന്‍റുമാർ ഉണ്ടാകും. അതിലൊരാൾ ക്ലീനിംഗിന് വേണ്ടി മാത്രമാണ്. 

പകൽ മുഴുവൻ റസ്റ്റോറന്‍റ്  തുറന്നിരിക്കും. ചായയും സ്നാക്സും എല്ലാം കിട്ടും. രാത്രി പത്തിന് റസ്റ്റോറന്‍റ് ക്ലോസ് ചെയ്താൽ പിന്നെ രാവിലെ ഏഴിനേ തുറക്കൂ. പക്ഷേ ആ സമയം നിങ്ങൾക്ക് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയാൽ അത് സീറ്റിൽ കൊണ്ടുവന്ന് തരും. എട്ട് മണിക്കാണ് രാത്രിയിലെ ഭക്ഷണം വിതരണം ചെയ്യുക. ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ടം പോലെ ഭക്ഷണം. രാവിലെ ഉറക്കമെണീറ്റാലുടൻ ചായയോയ കാപ്പിയോ വേണമെങ്കിൽ അതും സീറ്റിൽ എത്തിക്കും. രാവിലെത്തെ ഭക്ഷണം വിതരണം ചെയ്യുന്നത് ഏഴ് മണിക്കാണ്. 

ഇരിന്നിരുന്ന് മടുത്താൽ കാലുകൾ മസാജ് ചെയ്ത് തരുന്ന ഇരിപ്പിടമാണ് ഈ ട്രെയിനുകളിലുള്ളത്. ട്രെയിൻ കടന്നുപോകുന്ന വഴികളിൽ വിവരങ്ങൾ യാത്രക്കാരെ അറിയിക്കാൻ സ്പീക്കർ സംവിധാനവും ഉണ്ട്. 
രാവിലെയും വൈകിട്ടും ഭജനുകൾ കേൾക്കാം. വായിക്കാൻ പുസ്കങ്ങളും ലഭിക്കും. 

പൂർണമായും എയർ കണ്ടീഷൻ ചെയ്ത ഈ ട്രെയിനിൽ ഫസ്റ്റ് എസി, സെക്കൻ‍ഡ് എസി സൗകര്യങ്ങളാണ് ഉള്ളത്. ഇത്രയും സൗകര്യങ്ങൾ ഉള്ളപ്പോൾ യാത്രക്കാരുടെ സുരക്ഷയും നോക്കേണ്ടേ. സിസിടിവി ക്യാമറകളും ഓരോ കോച്ചിനും പ്രത്യേകം സുരക്ഷാ ജീവനക്കാരും ഉണ്ട്. 156 ടൂറിസ്റ്റുകൾകളെ ഉൾക്കൊള്ളിക്കുന്നതാണീ എസി ഡീലക്സ് ട്രെയിൻ. 

ഡൽഹി സഫ്ദർജംഗ് റെയിൽവെ സ്റ്റേഷനിൽ റെയിൽവെ മന്ത്രി അശ്വിനി വൈഷണവ് ആണ് ഗർവ് ഗുജറാത്ത് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഭാരത് ഗൗരവ് സീരിസിൽപ്പെട്ട പതിനേഴാമത്തെ ട്രെയിനാണിത്. ഗർവ് ഗുജറാത്ത് യാത്രയ്ക്കിടെ പലയിടത്തും സ്റ്റോപ്പുണ്ട്. സോം നാഥ്, ദ്വാരക, അഹമ്മദാബാദ്, മൊദേര, പതാൻ എന്നിവിടങ്ങളിലെല്ലാം. യാത്രയുടെ രണ്ട് ദിവസം രാത്രി ഉറക്കം ഹോട്ടലുകളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണുന്നതിനുള്ള എളുപ്പത്തിനാണിത്.  

.ഇന്ത്യയിലെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ പദ്ധതിയായ ദേഖോ അപ്നാ ദേശിന്‍റെ ഭാഗം കൂടിയാണീ യാത്ര.  പത്ത് ഭാരത് ഗൗരവ് യാത്രകൾ കൂടി അടുത്തമാസങ്ങളിൽ ഒരുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ പദ്ധതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News