Indian Navy Recruitment 2022: SSC ഓഫീസർ തസ്തികകളില്‍ 155 ഒഴിവുകള്‍, മാര്‍ച്ച്‌ 12 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം, 155 SSC ഓഫീസർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 11:20 PM IST
  • SSC ഓഫീസർ തസ്തികകളിലേക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.
 Indian Navy Recruitment 2022: SSC ഓഫീസർ തസ്തികകളില്‍ 155 ഒഴിവുകള്‍, മാര്‍ച്ച്‌ 12 വരെ അപേക്ഷിക്കാം

Indian Navy Recruitment 2022: ഇന്ത്യൻ നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം, 155 SSC ഓഫീസർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  

SSC ഓഫീസർ  തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്‍റ്  വിജ്ഞാപനം  പുറത്തിറക്കി.  താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് മുകളിൽ പറഞ്ഞ തസ്തികകളിലേക്ക്  joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. 

അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തിയതി 2022 മാർച്ച് 12 ആണ്.  ഈ തസ്തികയ്ക്കുള്ള   അപേക്ഷാ നടപടികൾ 2022 ഫെബ്രുവരി 25 മുതലാണ് ആരംഭിച്ചത്. 

Indian Navy Recruitment 2022: എന്നുവരെ അപേക്ഷിക്കാം  

ഓൺലൈനായി  ഫെബ്രുവരി 25, 2022 മുതല്‍   മാർച്ച് 12, 2022 വരെ  അപേക്ഷ സമര്‍പ്പിക്കാം .

Indian Navy Recruitment 2022: ഒഴിവ് വിശദാംശങ്ങൾ
ഈ റിക്രൂട്ട്‌മെന്‍റ് ഡ്രൈവ് വഴി മൊത്തം 155 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. 

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും ചുവടെ:- 

ജനറൽ സർവീസ് [GS (X)] ഹൈഡ്രോ കേഡർ (General Service [GS (X)] Hydro Cadre) : 40 പോസ്റ്റുകൾ

നേവൽ ആർമമെന്‍റ് ഇൻസ്പെക്ടറേറ്റ് കേഡർ (Naval Armament Inspectorate Cadre - NAIC): 6 ഒഴിവുകള്‍ 
എയർ ട്രാഫിക് കൺട്രോളർ (Air Traffic Controller (ATC): 6 ഒഴിവുകള്‍ 
നിരീക്ഷകൻ (Observer): 8 ഒഴിവുകള്‍ 
പൈലറ്റ്: 15 ഒഴിവുകള്‍ 
ലോജിസ്റ്റിക്സ് (Logistics) : 18 ഒഴിവുകള്‍ 
വിദ്യാഭ്യാസം (Logistics): 17 ഒഴിവുകള്‍ 
എൻജിനീയറിംഗ്  ബ്രാഞ്ച് (ജിഎസ്): 45 ഒഴിവുകള്‍ 

Indian Navy Recruitment 2022: യോഗ്യതാ മാനദണ്ഡങ്ങള്‍  

ജനറൽ സർവീസ് [GS (X)] ഹൈഡ്രോ കേഡർ: 60% മാർക്കോടെ ബി.ടെക്

എയർ ട്രാഫിക് കൺട്രോളർ (എടിസി): കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ BE/B.Tech. അപേക്ഷാർത്ഥിക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മൊത്തം 60% മാർക്കും പത്താം ക്ലാസിലും  പന്ത്രണ്ടാം ക്ലാസിലും ഇംഗ്ലീഷിന്  കുറഞ്ഞത് 60% മാർക്കും ഉണ്ടായിരിക്കണം. 

നിരീക്ഷകൻ: കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ BE/B.Tech. അപേക്ഷാർത്ഥിക്ക് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മൊത്തം 60% മാർക്കും പത്താം ക്ലാസിലും  പന്ത്രണ്ടാം ക്ലാസിലും ഇംഗ്ലീഷിന്  കുറഞ്ഞത് 60% മാർക്കും ഉണ്ടായിരിക്കണം. 

എഞ്ചിനീയറിംഗ് ബ്രാഞ്ച് (GS): ഇലക്ട്രിക്കൽ,   ഇലക്ട്രോണിക്സ്,   ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ,  ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ,   ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷൻ,   ടെലി കമ്മ്യൂണിക്കേഷൻ ,  ടെലി കമ്മ്യൂണിക്കേഷനിൽ കുറഞ്ഞത് 60% മാർക്കോടെ , അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,  ഇൻസ്ട്രുമെന്റേഷൻ,  ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ,   ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ,  അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, പവർ എഞ്ചിനീയറിംഗ്,  പവർ ഇലക്ട്രോണിക്സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍  ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
  
Indian Navy Recruitment 2022: തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകളുടെ സൂക്ഷ്മപരിശോധന,  SSB അഭിമുഖം, വൈദ്യ പരിശോധന, 
അന്തിമ മെറിറ്റ് ലിസ്റ്റ് , എന്നിങ്ങനെയാണ്   തിരഞ്ഞെടുപ്പ് പ്രക്രിയ.

Indian Navy Recruitment 2022: അപേക്ഷിക്കേണ്ടവിധം? (How to apply?) 
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് മേൽപ്പറഞ്ഞ തസ്തിക കളിലേയ്ക്ക് 2022 മാർച്ച് 12-ന് മുമ്പ് അപേക്ഷിക്കാം.  അതിനായി ഇന്ത്യന്‍ നേവിയുടെ  ഔദ്യോഗിക വെബ്‌സൈറ്റ് - joinindiannavy.gov.in സന്ദര്‍ശിക്കുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News