ന്യൂഡൽഹി: കൂടുതൽ അന്തർവാഹിനികൾ വാങ്ങാൻ തീരുമാനിച്ച് ഇന്ത്യൻ നാവിക സേന (Indian navy). അതിപ്രഹര ശേഷിയുള്ള ആറ് അന്തർവാഹിനികൾ വാങ്ങാനാണ് നാവിക സേനയുടെ തീരുമാനം. ഇതിന്റെ ടെണ്ടർ നടപടികൾക്ക് പ്രതിരോധ മന്ത്രാലയം (Ministry of Defence) അനുമതി നൽകി.
പ്രോജക്ട് 75 ഇന്ത്യ പദ്ധതിക്ക് കീഴിലാണ് നാവിക സേന കൂടുതൽ അന്തർവാഹിനികൾ വാങ്ങുന്നത്. ഇതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (Defence acquisition council) യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ALSO READ: പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമാതാക്കളായ മസഗൊൺ ഡോക്ക്സ് ലിമിറ്റഡ്, സ്വകാര്യ നിർമാതാക്കളായ എൽ ആന്റ് ടി എന്നിവയ്ക്ക് ആർഇപി നൽകാനാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രോജക്ട് 75ന് കീഴിൽ ആറ് സ്കോർപീൻ അന്തർവാഹിനികൾ നിലവിൽ മസഗൊൺ ഡോക്ക്സ് ലിമിറ്റഡ് (Mazagon Dock Limited) നിർമിക്കുന്നുണ്ട്.
ആറ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ വാങ്ങാനാണ് നാവികസേന ലക്ഷ്യമിടുന്നത്. ഇത്തരം അന്തർവാഹിനികൾ അതിപ്രഹര ശേഷിയുള്ളതാണ്. 12 ലാന്റ് അറ്റാക് ക്രൂയിസ് മിസൈലുകളെയും ആന്റി ഷിപ് ക്രൂയിസ് മിസൈലുകളെയും വഹിക്കാൻ ഇവയ്ക്ക് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...