അടുത്ത വർഷം ഇന്ത്യയിൽ എല്ലാവർക്കും 5ജി ; ഡിസംബറോടെ വ്യാപനവേഗം ഇരട്ടിയാകും

ഡിസംബറോടെ 5-ജിയുടെ വ്യാപനവേഗം കൂട്ടുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 12:06 PM IST
  • ഡിസംബറോടെ 5-ജിയുടെ വ്യാപനവേഗം കൂട്ടും
  • നിലവിൽ ആഴ്ചയിൽ 2500 ടവർ മാത്രമാണ് സ്ഥാപിക്കുന്നത്
അടുത്ത വർഷം ഇന്ത്യയിൽ എല്ലാവർക്കും 5ജി ; ഡിസംബറോടെ വ്യാപനവേഗം ഇരട്ടിയാകും

ന്യൂഡൽഹി: അടുത്തവർഷം ഒക്ടോബറോടെ രാജ്യത്തെ 80 ശതമാനം പ്രദേശത്തും 5-ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് ടെലികോം അധികൃതർ. ചിപ്പ് ക്ഷാമമില്ലെങ്കിൽ സെപ്റ്റംബറോടെ എല്ലാ സേവന ദാതാക്കളും ശരാശരി 1,60,000 ടവർ ഇതിനായി സജ്ജമാക്കും. ആദ്യഘട്ടത്തിൽ 5-ജി സേവനം ആരംഭിച്ച നഗരങ്ങളിൽ ഇതിനുള്ള നടപടികൾ അധികൃതർ തുടങ്ങിയിട്ടുണ്ട്.

ഡിസംബറോടെ 5-ജിയുടെ വ്യാപനവേഗം കൂട്ടുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. നിലവിൽ ആഴ്ചയിൽ 2500 ടവർ മാത്രമാണ് സ്ഥാപിക്കുന്നത്. എന്നാൽ, ഡിസംബർ മുതൽ ആഴ്ചതോറും 8000 ടവറും ജനുവരിയോടെ 10,000 ടവറും സ്ഥാപിക്കും. എല്ലാ ആഴ്ചയും 10,000 ടവർ സ്ഥാപിക്കണമെന്ന് വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് കമ്പനികളോട്‌ നിർഷകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികൾ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ 160-ലധികം ഫോൺ മോഡലുകൾ 5-ജിയിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പത്തുലക്ഷത്തിലധികം 5-ജി ഉപയോക്താക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

5 ജി സേവനങ്ങൾ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാകും 5ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി പ്രവർത്തനം തുടങ്ങുക. എന്നാൽ, ഈ നഗരങ്ങളിലെ എല്ലാവർക്കും 5ജി സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭിച്ചേക്കില്ല. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ അറിയിച്ചിട്ടുണ്ട്.

3 ജി, 4 ജി എന്നിവയിലേതു പോലെ, 5 ജി ടെലികോം താരിഫ് പ്ലാനുകളും ഉടൻ പ്രഖ്യാപിക്കും. 5 ജി സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടി വരുമെന്ന് സാങ്കേതിക വിദ​ഗ്ധർ പറയുന്നു. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ പ്രമുഖ ടെലികോം കമ്പനികളെല്ലാം ഇതു സംബന്ധിച്ച ആലോചനകളും കൂടിക്കാഴ്ചകളും നടത്തി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News