New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,842 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 244 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 4,48,817 ആയി.
ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 0.80 ശതമാനം പേർ മാത്രമാണ് നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,70,557 ആണ്. കഴിഞ്ഞ 199 ദിവസംഗയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്നും 13000 കടന്ന് പ്രതിദിന കോവിഡ് രോഗബാധ; 121 പേർ മരണപ്പെട്ടു
രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.80 ശതമാനവും വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.66 ശതമാനവുമാണ്. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കും ഉയർന്ന തന്നെ തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 25,930 പേർ കൂടി കോവിഡ് രോഗാമുക്തി നേടി. ഇതുനോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,30,94,529 ആയി.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 13,217 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് കോവിഡ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ തീരുമാനമായി. അതുകൂടാതെ വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 18 മുതൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വിദ്യാർഥികൾക്ക് കോളേജുകളിൽ പോകാം.
ALSO READ: Covid19| കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം
തമിഴ്നാട്ടിൽ 1,578 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി തമിഴ്നാട്ടിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26,66,964 ആയി. കൂടാതെ കോവിഡ് രോഗബാധയെ തുടർന്ന് 24 പേർ മരണപ്പെടുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് 33 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...