New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,658 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 496 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും (Death) ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ 32,988 പേർ മാത്രമാണ കോവിഡ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് ആകെ 4,36,861 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
India reports 44,658 new #COVID19 cases,32,988 recoveries and 496 deaths in the last 24 hrs, as per Health Ministry.
Total cases: 3,26,03,188
Total recoveries: 3,18,21,428
Active cases: 3,44,899
Death toll: 4,36,861Total vaccinated: 61,22,08,542 (79,48,439) in last 24 hrs pic.twitter.com/3Ekda2cKBP
— ANI (@ANI) August 27, 2021
രാജ്യത്ത് ഇതുവരെ ആകെ 3,26,03,188 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 3,18,21,428 കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു. നിലവിൽ രാജ്യത്ത് (India) കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,44,899 പേരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത് കേരളത്തിലാണ് (Kerala).
രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ (Vaccination) പ്രോഗ്രാം ഊർജ്ജിതമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനം പേർക്കും ഒരു ഡോസ് കോവിഡ് വാക്‌സിൻ ലഭിച്ച് കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 61,22,08,542 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 79,48,439 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയത്.
രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ (Covid cases) 58 ശതമാനവും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ കുറവുണ്ടായെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം, കേരളത്തിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ALSO READ: India COVID Update : രാജ്യത്ത് 46,164 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്ക ഉയർത്തി കേരളം
കേരളത്തിന്റെ കൊവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്നും കേരളം നിലവിൽ ഐസിയുവിലാണെന്നും കോൺഗ്രസ് എംപി ശശി തരൂർ (Sasi Tharoor) പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...