India COVID Update : രാജ്യത്ത് 11,850 പേർക്ക് കൂടി കോവിഡ് രോഗബാധ; 555 പേർ മരണപ്പെട്ടു

രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,37,416 ആണ്. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 10:09 AM IST
  • കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം 555 പേർ മരണപ്പെട്ടതായും (Covid Death) സ്ഥിരീകരിച്ചിട്ടുണ്ട്.
  • രാജ്യത്തെ ആക്കെ കോവിഡ് രോഗബാധയ്ത്തരിൽ 0.40 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് .
  • 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
  • രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,37,416 ആണ്.
India COVID Update : രാജ്യത്ത് 11,850 പേർക്ക് കൂടി കോവിഡ് രോഗബാധ; 555 പേർ മരണപ്പെട്ടു

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 11,850 പേർക്ക് കൂടി രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം 555 പേർ മരണപ്പെട്ടതായും (Covid Death) സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ആക്കെ കോവിഡ് രോഗബാധയ്ത്തരിൽ 0.40 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് . 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,37,416 ആണ്. കഴിഞ്ഞ 267 ദിവസങ്ങളായി ഉള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

ALSO READ: Anti - Covid Pill : കോവിഡ് രോഗത്തിനുള്ള ഇന്ത്യൻ നിർമ്മിത മോള്‍നുപിരാവിര്‍ ഗുളികകൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും

അതേസമയം ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിൻ (Covid 19 Vaccine) കോവാക്സിൻ (Covaxin) രോഗത്തിനെതിരെ 77.8% ഫലപ്രദമാണെന്ന് ലാൻസെറ്റ് പഠനം (Lancet Study) കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ (Central Government) മെഡിക്കൽ റിസേര്ച്ച് ഏജൻസിയും (Medical Research Agency) , ഭാരത് ബയോ എൻടെകും (Bharath Bio N Tech) ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ലാൻസെറ്റ് പഠനം പ്രസിദ്ധീകരിച്ചത്.

ALSO READ: Covaxin Efficiancy : കോവാക്സിൻ 77.8% ഫലപ്രദമെന്ന് ലാൻസെറ്റ് പഠനം; ഡെൽറ്റ വകഭേദത്തിനെതിരെ 65.2% ഫലപ്രദമെന്നും കണ്ടെത്തി

അതേസമയം കോവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കോവാക്സിൻ 65.2% ഫലപ്രദമാണെന്നും പഠനം കണ്ടെത്തി. എന്നാൽ ഇതിനെ കൂടുതൽ പഠനം ആവശ്യമെന്നനും , പ്രാഥമിക പരീക്ഷണങ്ങൾ മാത്രമാണ് നടത്തിയതെന്നും അറിയിച്ചിട്ടുണ്ട്. ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആർക്കും തന്നെ രൂക്ഷമായ പാർശ്വഫലങ്ങളോ, മരണമോ ഉണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കി.

ALSO READ: COVID-19: കോവിഡ് മൂന്നാം തരംഗം? ജമ്മു കാശ്മീരില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു, ശ്രീനഗർ ഹോട്ട്‌സ്‌പോട്ട്

ഇന്ത്യയിൽ 2020 നവംബർ മാസം മുതൽ 2021 മെയ് മാസം വരെ 18-97 ഇടയിൽ പ്രായമുള്ള  പൂർണമായി വാക്‌സിൻ സ്വീകരിച്ച 24,419 പേരിലാണ് ലാൻസെറ്റ് പഠനം നടത്തിയത്. ഭാരത് ബയോടെക്കിന്റെയും  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ധനസഹായത്തോടെയാണ് പഠനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News