India COVID Update : രാജ്യത്ത് 10,853 പേർക്ക് കൂടി കോവിഡ് രോഗബാധ; 526 പേർ മരണപ്പെട്ടു

കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 526 പേർ  തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മരണനിരക്ക് 392 ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 10:26 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 526 പേർ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മരണനിരക്ക് 392 ആയിരുന്നു.
  • രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനമാണ്. കഴിഞ്ഞ 34 ദിവസങ്ങളായി, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തന്നെ തുടരുകയാണ്.
  • അതേസമയം വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമാണ്. കഴിഞ്ഞ 44 ദിവസങ്ങളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിന് താഴെയാണ്.
India COVID Update : രാജ്യത്ത് 10,853 പേർക്ക് കൂടി കോവിഡ് രോഗബാധ; 526 പേർ മരണപ്പെട്ടു

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,853 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 526 പേർ  തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മരണനിരക്ക് 392 ആയിരുന്നു.

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനമാണ്. കഴിഞ്ഞ 34 ദിവസങ്ങളായി,  പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തന്നെ തുടരുകയാണ്. അതേസമയം വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമാണ്. കഴിഞ്ഞ 44 ദിവസങ്ങളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിന് താഴെയാണ്.

ALSO READ:  India COVID Update : രാജ്യത്ത് 12,885 പേർക്ക് കൂടി കോവിഡ് രോഗബാധ; 461 മരണം

രാജ്യത്തെ കോവിഡ് രോഗമുക്തി  നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.24 ശതമാനമാണ്.  2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 12,432 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ ആകെ  3,37,49,900 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ALSO READ: India COVID Update : രാജ്യത്ത് 10,929 പേർക്ക് കൂടി കോവിഡ് രോഗബാധ; 12,509 പേർ രോഗമുക്തി നേടി

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 108 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 25 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

ALSO READ: Breaking..! അടിയന്തര ഉപയോഗത്തിന് Covaxin...!! അംഗീകാരം നല്‍കി WHO

ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിൽ തന്ന്നെയാണ്. കേരളത്തിൽ മാത്രം 6,546 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ കേരളത്തിൽ ആകെ 72,876 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. അതേസമയം 7,085 പേരാണ് കേരളത്തിൽ കോവിഡ് രോഗമുക്തി നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News