India COVID Case | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2.55 ലക്ഷം കോവിഡ് കേസുകൾ

614 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ കോവിഡ് മരണം 4,90,462 ആയി. 2,67,753 പേർക്കാണ് രോഗ ഭേദമായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 25, 2022, 11:09 AM IST
  • 15.52 ശതമാനമാണ് ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്.
  • 17.17 ശതമാനമാണ് വരാടസ്ഥാനത്തിലുള്ള ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
  • 614 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • ആകെ കോവിഡ് മരണം 4,90,462 ആയി.
India COVID Case | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2.55 ലക്ഷം കോവിഡ് കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 2,55,874 കോവിഡ് കേസുകൾ. ജനുവരി 24 തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിൽ 50,190 കേസുകൾ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ജനുവരി 23ന് ഞായറാഴ്ച അവധി ദിവസമായതിനാൽ ചില സംസ്ഥാനങ്ങളിൽ ടെസ്റ്റ് കുറഞ്ഞതിനാലാണ് ഇന്നത്തെ കേസുകൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 

16,49,108 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് ആകെ 71.88 ടെസ്റ്റുകളാണ് നടത്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ALSO READ : Covid Restrictions In Kerala: തലസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണം: തീയേറ്ററും സ്‌കൂളുകളും അടച്ചു

15.52 ശതമാനമാണ് ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്. 17.17 ശതമാനമാണ് വരാടസ്ഥാനത്തിലുള്ള ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

614 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ കോവിഡ് മരണം 4,90,462 ആയി. 2,67,753 പേർക്കാണ് രോഗ ഭേദമായിരിക്കുന്നത്.

ALSO READ : PSC Exam| കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു

62 ലക്ഷം പേരാണ് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വാക്സിനേഷൻ 162.92 കോടിയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News