ന്യൂഡൽഹി: Independence Day 2022: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നു രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചെങ്കോട്ടയിൽ സ്വീകരിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വൻ സുരക്ഷാ വലയത്തിലാണ് ചെങ്കോട്ട.10,000 പൊലീസുകാരാണ് ചെങ്കോട്ടയിൽ കാവലൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ ഏകോപനം വ്യോമസേന നിർവഹിക്കും. ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തും.
PM Modi extends greetings to citizens on India's 76th Independence Day
Read @ANI Story | https://t.co/2PkYX2Wued#PMModi #76thIndependenceDay #RedFort #AzadiKaAmritMahotsav pic.twitter.com/Ftfbke8MJm
— ANI Digital (@ani_digital) August 15, 2022
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് ശേഷം സ്വാതന്ത്ര്യദിന പരേഡ് ആരംഭിക്കും. രഹസ്യാന്വേഷണ ഏജൻസികളുടെ ജാഗ്രതാ നിർദേശത്തെ തുടർന്ന് ശക്തമായ സുരക്ഷയാണ് ചെങ്കോട്ടയിൽ ഒരുക്കിയിരിക്കുന്നത്. ഓരോ സന്ദർശകനെയും നിരീക്ഷിക്കാൻ 1000-ലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയിലും പരിസരത്തും പതിനായിരം പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്.
Also Read: Independence Day 2022: കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും
പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഒൻപതാമത് സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് നടക്കുന്നത്. ഈ പ്രസംഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യം കാതോർത്തിരിക്കുകയാണ് . ആരോഗ്യമേഖലയിലും മറ്റുമായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. ഇന്ത്യയെ മെഡിക്കൽ ടൂറിസത്തിന്റെ ഹബ് ആക്കുന്നതിനുള്ള ‘ഹീൽ ഇൻ ഇന്ത്യ’, ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷിയിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുന്നതിനുള്ള ‘ഹീൽ ബൈ ഇന്ത്യ’ എന്നീ പദ്ധതികൾ പ്രഖ്യാപിച്ചേക്കും.
എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പിഎം മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്.
देशवासियों को #स्वतंत्रतादिवस की हार्दिक शुभकामनाएं। जय हिंद!
Greetings on this very special Independence Day. Jai Hind! #Iday2022
— Narendra Modi (@narendramodi) August 15, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...