IMD Weather Update: കേരളം ചുട്ടു പൊള്ളുമ്പോള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ്

Weather Update February 19, 2024:  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ ഉത്തരേന്ത്യയില്‍ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 12:13 PM IST
  • രാജ്യത്തിന്‍റെ വടക്ക്, വടക്ക്-പടിഞ്ഞാറൻ മേഖലകളിൽ പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു.
IMD Weather Update: കേരളം ചുട്ടു പൊള്ളുമ്പോള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ്

Weather Update February 19, 2024: കേരളത്തില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ താപനില ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്തെ ശരാശരി താപനില ഇപ്പോള്‍ 36°C ആണ്. ചില ജില്ലകളില്‍ താപനില ശരാശരിയ്ക്കും മുകളിലാണ്. സംസ്ഥാനത്തെ താപനില ഇനിയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.

Also Read:  Astrology: ഈ ദിവസം ജനിച്ചവര്‍ ഏറെ ഭാഗ്യശാലികള്‍!! ചന്ദ്രഗ്രഹത്തിന്‍റെ കൃപ എന്നും ഇവര്‍ക്കൊപ്പം   
 
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ ഉത്തരേന്ത്യയില്‍ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഉത്തരേന്ത്യയില്‍ തണുപ്പുകാലം അവസാനിക്കുകയാണ്, ഈ സമയത്ത് ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പ് നല്‍കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD).

Also Read: Chandigarh Mayor Election: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷന്‍, AAPയ്ക്ക് തിരിച്ചടി, 3 കൗൺസിലർമാർ ബിജെപിയില്‍!! 

രാജ്യത്തിന്‍റെ വടക്ക്, വടക്ക്-പടിഞ്ഞാറൻ മേഖലകളിൽ പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു. IMD മുന്നറിയിപ്പ് അനുസരിച്ച് ഫെബ്രുവരി 19 മുതൽ 21 വരെ ഡൽഹിയിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടാതെ, ജമ്മു കശ്മീരിലും ലഡാക്കിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആലിപ്പഴ വർഷമുണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു
IMD പ്രകാരം, ഫെബ്രുവരി 19, 20 തീയതികളിൽ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലും 2024 ഫെബ്രുവരി 20ന് പശ്ചിമ ഉത്തർപ്രദേശിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.  

ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News