വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് കർണാടക ഹൈക്കോടതി. ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു. ഹിജാബ് നിരോധനത്തിനെതിരായ വിദ്യാർഥികളുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ പിയു കോളേജിലെ വിദ്യാർഥികളാണ് ഹർജി നൽകിയത്.