THiruvananthapuram : ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. മുസ്ലിം സ്ത്രീകളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കുന്നവരാണ് ഹിജാബിന് വേണ്ടി വാദിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
എല്ലാ പഠന മേഖലകളിലും മുന്നിൽ നിൽക്കുന്നത് പെൺകുട്ടികളാണ്. മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ എല്ലാ വിദ്യാർഥികളും പാലിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കുന്നതാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല സിഖ് വസ്ത്രധാരണവുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഖ് മതനിയമങ്ങൾ പ്രകാരം ടർബൻ അല്ലെങ്കിൽ തലപ്പാവ് നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുസ്ലിം മതത്തിന്റെ നിയമം പ്രകാരം ഹിജാബ് നിർബന്ധമാണെന്ന് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: Hijab Row: ഹിജാബ് വിവാദം, കേസ് വിശാല ബെഞ്ചിന് കൈമാറി കർണാടക ഹൈക്കോടതി
ഹിജാബിനെ പ്രവാചകന്റെ കാലം മുതൽ തന്നെ സ്ത്രീകൾ എതിർത്തിരുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഇതിന് മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് ആവശ്യമാണെന്ന് വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...