Mumbai Rain Alert: കനത്ത മഴയിൽ മുങ്ങി മുംബൈ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Mumbai Weather Report: കനത്ത മഴ ഇന്നും റെയിൽ വ്യോമ ഗതാഗതത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2024, 07:56 AM IST
  • മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ തുടരുകയാണെന്ന് റിപ്പോർട്ട്
  • കനത്ത മഴ ഇന്നും റെയിൽ വ്യോമ ഗതാഗതത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്
Mumbai Rain Alert: കനത്ത മഴയിൽ മുങ്ങി മുംബൈ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുംബൈ: മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ തുടരുകയാണെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

Also Read: കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു

കനത്ത മഴ ഇന്നും റെയിൽ വ്യോമ ഗതാഗതത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ കനത്ത അമഴയെ തുടർന്ന് 50 വിമാനങ്ങളാണ് വഴിതിരിച്ച് വിടുകയും റദ്ദാക്കുകയുമൊക്കെ ചെയ്തത്.  കൂടാതെ മുംബൈ പൂനെ റൂട്ടിൽ പല ട്രെയിനുകളും റദ്ദാക്കിയിട്ടുമുണ്ട്. മുംബൈയിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. 

Also Read: ചൊവ്വയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും ഭാഗ്യ നേട്ടങ്ങൾ ഒപ്പം എല്ലാ മേഖലയിലും നേട്ടം!

ഒപ്പം ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് പറഞ്ഞിട്ടുണ്.  കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  അതുപോലെ തീരദേശ കർണാടകയിലും മഴ ശക്തമാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ അസമിലും പ്രളയ ദുരിതം തുടരുകയാണ്. കനത്ത മഴയിൽ മരണസംഖ്യ 72 ആയി ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News